ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വന്‍ പിന്തുണ. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും പിന്തുണപ്രഖ്യാപിച്ചതോടെ ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വിജയം ഏതാണ്ടുറപ്പായി.
ബീഹാറില്‍ നിന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ പിന്തുണ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്.
എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നു.”- ജെഡി (യു) പ്രസിഡന്റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.
ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറിന്റെ ജിതന്‍ രാം മാഞ്ചിയും എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും പിന്തുണ അറിയിച്ചു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ബിജു ജനതാദളിന്റെ (ബിജെഡി) പിന്തുണ ദ്രൗപതി മുര്‍മുവിന് അറിയിച്ചു. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗ നേതാവ് കൂടിയാണ് മുര്‍മു.” പ്രധാനമന്ത്രി മോദി ഇക്കാര്യം ഞാനുമായി ചര്‍ച്ച ചെയ്തിരുന്നു. ഇത് ഒഡിഷയിലെ ജനങ്ങള്‍ക്ക് അഭിമാന നിമിഷമാണ്.” – നവീന്‍ പട്നായിക്ക് പറഞ്ഞു.
ആന്ധമുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതോടെ ദ്രൗപദി മുര്‍മുവിന്റെ വിജയം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് 13000 വോട്ടുമൂല്യം കുറവാണ്. അതായത് 50 ശതമാനത്തേക്കാള്‍ 1.2 ശതമാനം വോട്ടുമൂല്യം കുറവ്.
പക്ഷെ പ്രതിപക്ഷത്തില്‍ നിന്നും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാ ദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണ ഉറപ്പായതതോടെ ദ്രൗപദി മുര്‍മു തന്നെ രാഷ്ട്രപതിയാകും എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 43,000 വോട്ടുമൂല്യമുണ്ട്. ഇത് തന്നെ മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍. ബിജു ജനതാദളിനാകട്ടെ 31,000 വോട്ടുമൂല്യമുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയുന്നതുകൊണ്ടാണ് ശരത്പവാറും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറിയത്. ഇപ്പോള്‍ കടുത്ത മോദി വിരോധിയായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. .
ജൂലായ് 17നാണ് തെരഞ്ഞെടുപ്പ്. എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികളും ജൂണ്‍ 20ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: