എറണാകുളം: കൊച്ചിൻ കോർപ്പറേഷൻ 29ാം ഡിവിഷൻ ബിജെപി നിലനിർത്തി. എറണാകുളം മുൻസിഫ് കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ടി. പത്മകുമാരി ജയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐലന്‍റ് നോർത്ത് എന്ന 29ാം ഡിവിഷനില്‍ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാലിനെയാണ് പത്മകുമാരി പരാജയപ്പെടുത്തിയത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് പത്മകുമാരി വിജയിച്ചത്.
പത്മകുമാരിക്ക് 182 വോട്ടുകൾ ലഭിച്ചപ്പോള്‍ വേണുഗോപാലിന് ലഭിച്ചത് 181 വോട്ടുകള്‍. പത്മകുമാരിയ്‌ക്ക് അധികമായി ലഭിച്ച വോട്ട് പ്രിസൈഡിംഗ് ഓഫീസറുടേത് ആയിരുന്നു. ഇതേ തുടർന്ന് വേണുഗോപാൽ മുൻസിഫ് കോടതിയെ സമീപിച്ചു.
കോടതി ഒരു വോട്ട് തുല്യമായി കുറച്ച് ഇരുവരുടെയും വോട്ട് 181 ആക്കി. നറുക്കെടുപ്പ് നടത്താനും നിർദ്ദേശിച്ചു. ഇതേ തുടർന്നായിരുന്നു ഇന്ന് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ പത്മകുമാരിയുടെ പേരാണ് എടുത്തത്. ഇതോടെ പത്മകുമാരി ജയിച്ചതായി പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി വിജയമായിരുന്നു പത്മകുമാരി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: