ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷം പാര്‍ട്ടികളെ ഇല്ലാതാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ബിജെപിയും മോദിയും അമിത് ഷായും ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ്. എന്നാല്‍, ഇപ്പോള്‍ ആ മുദ്രാവാക്യം മാറ്റി പ്രതിപക്ഷമില്ലാത്ത ഇന്ത്യയെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ മുഴുവന്‍ കയ്യടക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ആദ്യം ബി.ജെ.പി പറഞ്ഞത് കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ഇത് വലിയ കഷ്ടമാണെന്നും മഹാരാഷ്ട്ര വിഷയത്തെ ചൂണ്ടാക്കാട്ടി അദേഹം പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ ഉടന്‍ ഒഴിയാമെന്നും അദേഹം പറഞ്ഞു. ഹിന്ദുത്വയില്‍ വിട്ടു വീഴ്ചയില്ല. അതിനായി താന്‍ പൊരുതുമെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. ശരത് പവാറും സോണിയ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് ക്ഷണിച്ചത്. ചിലര്‍ക്ക് എന്നെ ഇപ്പോള്‍ ആവശ്യമില്ലെന്നും ഉദ്ദവ് പറഞ്ഞു.
മഹാരാഷ്ട്ര വിട്ട ശിവസേന എംഎല്‍എമാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുമായി ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒരു എംഎല്‍എമാര്‍ പോലും തിരിച്ച് എത്താന്‍ തയാറായില്ല. ഇതോടെയാണ് ഉദ്ദവ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയാറായത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആരോപിച്ചാണ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: