മുംബൈ:ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നുണ്ടായ അഞ്ച് പിഴവുകളാണ് ശിവസേന ഭരണത്തെ പ്രതിസന്ധിയിലാക്കിയത്. അതിലെ
1.ആദ്യത്തെ പിഴവ് കോണ്‍ഗ്രസിനും ഒരു വലിയ പാഠമാണ്. കുടുംബവാഴ്ചയ്ക്ക് ചുറ്റുമായി ഒരു പാര്‍ട്ടി കറങ്ങിയാല്‍ അണികള്‍ അത് അധികനാള്‍ സഹിയ്ക്കില്ല.
മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഉദ്ധവ് താക്കറെ രണ്ടാം സ്ഥാനക്കാരനായ ഏക്നാഥ് ഷിന്ഡെയെപ്പോലും മറന്നു. പകരം വാത്സല്യമുള്ള മകന് ആദിത്യ താക്കറെയ്ക്കും നിശ്ചയദാര്ഡ്യക്കാരിയായ ഭാര്യ രശ്മി താക്കറെയ്ക്കും വഴങ്ങി. ഈ മൂന്നുപേരുടെയും വിരലുകളില്‍ അധികാരചക്രം ചുറ്റിത്തിരിഞ്ഞു. പിന്നെ ഇവരുടെ വേണ്ടപ്പെട്ടവരായ അനുയായികളായ സഞ്ജയ് റാവുത്തും വക്താവ് പ്രിയങ്ക ചൗധരിയും ആവുംവിധം അധികാരം കയ്യാളി. സഞ്ജയ് റാവുത്തിന്റെ അഹങ്കാരം ഈ രണ്ടര വര്‍ഷത്തെ ഭരണത്തിനുള്ളില്‍ മഹാരാഷ്ട്രക്കാര്‍ കണ്ടതാണ്. ഈ കുടുംബവാഴ്ചയാണ് ശിവസേന എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്.
2. രണ്ടാമത്തെ പിഴവ് ഒരു മുഖ്യമന്ത്രിക്ക് വേണ്ട ഗുണനിലവാരം ഉദ്ധവ് താക്കറെയ്ക്കുണ്ടായിരുന്നില്ല എന്നതാണ്. ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തന ശൈലി ഒരു ബ്യൂറോക്രാറ്റിന്റേതുപോലയാണ്. അല്ലാതെ രാഷ്ട്രീയനേതാവിന്റെതല്ല. ശിവസേനയിലെ മന്ത്രിമാര്‍ക്കുകൂടി ആശയവിനിമയം നടത്താനാവാത്ത സ്ഥിതിയാണ്. പിന്നെ മറ്റ് പാര്‍ട്ടിക്കാരുടെ കാര്യമം പറയേണ്ടല്ലോ. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയല്ല, മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു സഖ്യസര്‍ക്കാരിനെയാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന കാര്യം ഉദ്ധവ് താക്കറെ മറുന്നു.
3. മോദി സര്‍ക്കാരുമായി സ്വീകരിച്ച ഏറ്റുമുട്ടലിന്റെ പാത വിനയായി. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോട് ഒരു സൗഹൃദ സമീപനം ഉദ്ധവ് താക്കറെ പുലര്‍ത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിയോട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു ബന്ധം നിലനിര്‍ത്തേണ്ടതായിരുന്നു. അതുണ്ടായില്ല. കേന്ദ്രം അഴിമതിക്കാരായ മന്ത്രിമാരെ വേട്ടയാടി എന്നത് ശരിയാണ്. എന്‍സിപി മന്ത്രിമാരായ നവാബ് മാലിക്കും അനില്‍ ദേശ്മുഖും ജയിലില്‍ അഴിയെണ്ണുന്നു. മൂന്നാമത്തെ മന്ത്രി അനില്‍ പരബു മിക്കവാറും ഈയാഴ്ച അറസ്റ്റിലായേക്കും.
4. ബ്യൂറോക്രസിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നതും ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പരാജയമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങള്‍ ബ്യൂറോക്രസിയുടെ വിശ്വാസ്യത തകര്‍ത്തു.
5. എന്‍സിപി, കോണ്‍ഗ്രസ് എന്നീ സഖ്യകക്ഷികള്‍ക്ക് വേണ്ടി ഹിന്ദുത്വയില്‍ വെള്ളം ചേര്‍ത്തത് വലിയ വിനയായി. ശരത് പവാറും സോണിയാഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിക്കസേര നീട്ടിക്കൊടുത്തത് ഉദ്ധവ് താക്കറെയുടെ നാശത്തിലേക്കുള്ള വഴി കാണിക്കലായിരുന്നു. അതുവഴി മറ്റ് വകുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ അഴിമതി ആവോളം നടത്തി. എവിടെയൊക്കെ ഹിന്ദുത്വത്തെ തളര്‍ത്താന്‍ കഴിയുമൗാ അതെല്ലാം ചെയ്തു. സിഎഎ വിരുദ്ധ പോരാട്ടം, നടി കങ്കണ റണാവത്തിനെതിരായ നടപടി, മുസ്ലിം പള്ളികളില്‍ ഉറക്കെ വാങ്ക് വിളിക്കുന്നത് ഒഴിവാക്കാനോ അതിനെതിരെ നടപടിയെടുക്കാനോ കാണിച്ച വൈമുഖ്യം, ഇതിനിതിരെ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണെയെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്, റാസ അക്കാദമിയുടെയും മറ്റ് തീവ്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഇസ്ലാമിക ശക്തികള്‍ അഴിഞ്ഞാടിയപ്പോള്‍ പ്രതികരിക്കാതെ മൗനം പാലിച്ചത്. അങ്ങിനെ ഹിന്ദുത്വയ്ക്കെതിരായ എത്രയോ നടപടികള്‍ ശിവസേനയുടെ അണികളെ വരെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: