ന്യൂദല്‍ഹി: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ ‘വാണിജ്യ ഭവന്’ 2022 ജൂണ്‍ 23ന് രാവിലെ 10:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍, ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും പങ്കാളികള്‍ക്ക് ലഭിക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റ്ഫോമായി വികസിപ്പിച്ച ഒരു പുതിയ പോര്‍ട്ടല്‍ NIRYAT (National Import-export Record for Yearly Analysis of Trade) ഉം പ്രധാനമന്ത്രി അവതരിപ്പിക്കും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.
ഇന്ത്യാ ഗേറ്റിന് സമീപം പണികഴിപ്പിച്ച വണിജ്യ ഭവന് ഊര്‍ജ്ജ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വാസ്തുവിദ്യയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്മാര്‍ട്ട് കെട്ടിടമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് വകുപ്പുകളും അതായത് വാണിജ്യ വകുപ്പിനും വ്യവസായവും ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനും ഉപയോഗിക്കാവുന്ന ഒരു സംയോജിതവും ആധുനികവുമായ ഓഫീസ് സമുച്ചയമായി ഇത് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: