ന്യൂദല്‍ഹി : ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദേവാന് ഹൗസിങ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ്(ഡിഎച്ച്എഫ്എല്‍) കമ്പനിക്കെതിരെ കേസെടുത്തു. 17 ബാങ്കുകളില്‍ നിന്നായി 34615 കോടി തട്ടിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കമ്പനി ഡയറക്ടര്‍മാരായ കപില്‍ വധാവന്, ധീരജ് വധാവന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസിങ് കമ്പനിയാണ് ഡിഎച്ച്എഫ്എല്‍. ബാങ്കുകളില്‍ നിന്നും വായ്പ്പാ തട്ടിപ്പ് നടത്തി കോടികള്‍ വെട്ടിച്ചെന്നാണ് ആരോപണം. 2022 ഫെബ്രുവരിയില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ബാങ്കുകളുടെ കണ്സോര്ഷത്തെ കബളിപ്പിച്ച് 42871.42 കോടിയാണ് ഡിഎച്ച്എഫ്എല്‍ വായ്പയെടുത്തത്. കൃത്രിമ രേഖകള്‍ നല്കി വായ്പയെടുക്കുകയും തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടക്കുകയും ചെയ്തു. ഇതിലൂടെ 34615 കോടി ബാങ്കുകള്‍ക്ക് നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: