Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയെ വീഴ്‌ത്താനൊരുങ്ങുന്ന ഏക്നാഥ് ഷിന്‍‍ഡെ ആര്? ബാല്‍താക്കറെയുടെ ആരാധനകനായ അദ്ദേഹത്തെ സേനയില്‍ നിന്നകറ്റിയത് ആര്?

ശിവസേന സ്ഥാപകനായ ബാല്‍താക്കറെയെ ഭക്തിപുരസ്സരം ആരാധിക്കുന്ന കടുത്ത ശിവസേന ഭക്തനായ ഏക്നാഥ് ഷിന്‍ഡെ എങ്ങിനെയാണ് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാരിന്റെ അന്തകന്റെ റോളില്‍ എത്തിയത്? ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക് നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ കുടുംബം കഴിഞ്ഞാല്‍ ശിവസേനയില്‍ രണ്ടാം സ്ഥാനക്കാരനാണ് ഷിന്‍ഡെ. മഹാരാഷ്‌ട്ര സര്‍ക്കാരിലെ ശിവസേനയുടെ നഗരവികസന മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 05:13 pm IST
in India

മുംബൈ: ശിവസേന സ്ഥാപകനായ ബാല്‍താക്കറെയെ ഭക്തിപുരസ്സരം ആരാധിക്കുന്ന കടുത്ത ശിവസേന ഭക്തനായ ഏക്നാഥ് ഷിന്‍ഡെ എങ്ങിനെയാണ് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാരിന്റെ അന്തകന്റെ റോളില്‍ എത്തിയത്? ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക് നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ കുടുംബം കഴിഞ്ഞാല്‍ ശിവസേനയില്‍ രണ്ടാം സ്ഥാനക്കാരനാണ് ഷിന്‍ഡെ. മഹാരാഷ്‌ട്ര സര്‍ക്കാരിലെ ശിവസേനയുടെ നഗരവികസന മന്ത്രി.  

കഴിഞ്ഞ മാസം ആദിത്യതാക്കറെ ഉത്തര്‍പ്രദേശില്‍ അയോധ്യാ സന്ദര്‍ശനം നടത്തിയപ്പോള്‍  ഏക്നാഥ് ഷിന്‍ഡെയാണ് അനുഗമിച്ചത്. മഹാരാഷ്‌ട്രയിലെ താനെയില്‍ നല്ല ജനപിന്തുണയുള്ള നേതാവാണ് ഏക്നാഥ് ഷിന്‍ഡെ. എന്നാല്‍ ഇദ്ദേഹമാണ് ഇപ്പോള്‍ 26 ശിവസേന എംഎല്‍എമാരുമായി(ഇതില്‍ മന്ത്രിമാരുമുണ്ട്) ഗുജറാത്തിലെ ഒരു റിസോര്‍ട്ടില്‍ ശിവസേന നേതാക്കളെ വെള്ളം കുടിപ്പിച്ച് കഴിയുന്നത്.  

സേന നേതൃത്വത്തോട് കുറച്ചുനാളുകളായി ഏക് നാഥ് ഷിന്‍ഡെ അസംതൃപ്തനാണ്. തന്നേക്കാള്‍ പ്രായവും അനുഭവപരിചയവും കുറഞ്ഞവര്‍ ശിവസേനയിലും ഭരണത്തിലും തീരുമാനമെടുക്കുമ്പോഴുള്ള വേദനയാണ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്നും അകറ്റിയത്.  ബാല്‍താക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനാണ് ഏക് നാഥ് ഷിന്‍ഡെ.  

ഇളമുറക്കാരായ ആദിത്യ താക്കറെയും അനില്‍ പരബും നല്ല മന്ത്രിസ്ഥാനങ്ങള്‍ കയ്യാളിയത് ഷിന്‍ഡെയെ അസംതൃപ്തനാക്കിയിരുന്നു. ആദിത്യ താക്കറെ പരിസ്ഥിതി, ടൂറിസം മന്ത്രിയായി. അനില്‍ പരബ് ഗതാഗത മന്ത്രിയും. ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് ലഭിച്ചത് നഗരവികസന വകുപ്പാണ്. ഇതിനപ്പുറം സര്‍ക്കാരില്‍ തീരുമാനമെടുക്കുന്നതില്‍ ഷിന്‍ഡെയ്‌ക്ക് ഒരു പ്രധാന്യവും ഇല്ലാതായതും അദ്ദേഹത്തില്‍ അസംതൃപ്തി നിറച്ചു. ശിവസേന വക്താവ് സഞ്ജയ് റാവുത്തിന്റെ സര്‍വ്വാധിപത്യവും വിടുവായത്തവും ഏക് നാഥ് ഷിന്‍ഡെയെ കൂടുതല്‍ വെറുപ്പിച്ചു.  

ബിജെപിയുമായി ഉദ്ധവ് താക്കറെ ബന്ധം അറുത്തുമാറ്റിയതില്‍ ഏക് നാഥ് ഷിന്‍ഡെ അസംതൃപ്തനായിരുന്നു. ഹിന്ദുത്വത്തെ ബലി കഴിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നീ മതേതരപ്പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കുന്നതിലും എതിര്‍പ്പുള്ള നേതാവാണ് ഏക് നാഥ് ഷിന്‍ഡെ. ശിവസേന ബിജെപിയോടൊത്ത് അധികാരത്തിലിരുന്നപ്പോള്‍ ആരംഭിച്ച മുംബൈ-നാഗപൂര്‍ എക്സ്പ്രസ് വേയുടെ കാര്യത്തില്‍ പിന്നീട് ശിവസേനയ്‌ക്കുള്ളിലുള്ളവരില്‍ അസംതൃപ്തിയുണ്ടായിരുന്നു. ഈ പാതയുടെ നേട്ടത്തില്‍ ബിജെപിയും അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയതോടെ സേനയ്‌ക്ക് ഇതില്‍ താല്‍പര്യമില്ലാതായി. എന്നാല്‍ അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഷിന്‍ഡെയ്‌ക്ക് ഈ പദ്ധതിയില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. ഈ അഭിപ്രായഭിന്നത ഷിന്‍ഡെയില്‍ കൂടുതല്‍ അസംതൃപ്തി വളര്‍ത്തി.  

ഒരര്‍ത്ഥത്തില്‍ ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്‌ട്രയിലെ ജ്യോതിരാദിത്യ സിന്ധ്യയായി മാറിയിരിക്കുകയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിയ സിന്ധ്യ പിന്നീട് ബിജെപിയില്‍ എത്തി കേന്ദ്രമന്ത്രിയായി. ഷിന്‍ഡെയെ വീണ്ടും ശിവസേന ക്യാമ്പിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഏക് നാഥ് ഷിന്‍ഡെ അടുത്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണെന്ന പോസ്റ്റര്‍ അദ്ദേഹത്തിന്റെ തട്ടകമായ താനെയില്‍ പ്രചരിക്കുകയാണ്. 

Tags: ഐഎസ്bjpമഹാരാഷ്ട്രലോകാരോഗ്യ സംഘടനഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaമഹാവികാസ് അഘാധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.