ചണ്ഡീഗഢ് : സേനയില്‍ നിന്നും വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. അഗ്നിപഥ് പദ്ധതിയില്‍ നിന്നും തിരിച്ചെത്തി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഗ്നീവീറുകള്‍ സേനയില്‍ നിന്നു വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ താത്പ്പര്യമുള്ളവര്‍ക്ക് അതിന് അവസരം നല്‍കും. അത് ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പോലീസിലായാലും അവസരം നല്‍കും ഹരിയാന സര്‍ക്കാര്‍ ഇത് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: