Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗയിലൂടെ പ്രതിരോധിക്കാം ജീവിതശൈലി രോഗങ്ങളെ

യോഗ ഒരു ദിനചര്യ ആയി കണ്ട്, ദിവസവും ഒരു സമയം യോഗ ചെയ്യുവാന്‍ നീക്കിവച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അനവധിയാണ്. സമ്പൂര്‍ണ്ണ ആരോഗ്യത്തിന് ഉത്തമ മാര്‍ഗ്ഗമാണ് യോഗ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 10:07 am IST
in Kerala

കോട്ടയം:ലോകമെമ്പാടും ജീവിതശൈലി രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുകയാണ്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, പിസിഒഡി, കൊളസ്ട്രോള്‍ മുതലായവയാണ് ജീവിത ശൈലി രോഗങ്ങളില്‍ വരുന്നത്. ഇതില്‍ പ്രാധാന്യമുള്ള രോഗാവസ്ഥയാണ് പ്രമേഹം. 2050 ആകുമ്പോള്‍ ഇന്ത്യ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിട്ടയായ യോഗ പരിശീലനം പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഏകദേശം 150 ഓളം പ്രമേഹ രോഗികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മൂന്നുമാസക്കാലം നടത്തിയ പഠനത്തില്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് യോഗയുടെ പ്രാധാന്യം മനസിലാക്കാന്‍ സാധിച്ചു.  

മൂന്നു മാസം കൊണ്ട് പ്രമേഹവും അനുബന്ധ പ്രശ്നങ്ങളും കുറയ്‌ക്കാന്‍ വളരെയധികം സാധിച്ചു. അര്‍ദ്ധകടി ചക്രാസന, അര്‍ദ്ധമത്‌സ്യേന്ദ്രാസന, പാദ ഹസ്താസന മുതലായ യോഗാസനങ്ങള്‍ പ്രമേഹരോഗ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കൂടിവരുന്ന മറ്റൊരു ജീവിത ശൈലി രോഗമാണ് പി.സി.ഒ.ഡി. ഭൂരിഭാഗം പെണ്‍കുട്ടികളിലും സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പി.സി.ഒ.ഡി ഉള്ള ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ക്രമംതെറ്റിയ ആര്‍ത്തവം. പി.സി.ഒ.ഡി. ഉള്ള  20നും 30നും ഇടയില്‍ പ്രായമുള്ള 23 യുവതികളെ ഉള്‍പ്പെടുത്തി അഞ്ച്മാസം ഒരു പഠനം നടത്തി. ഇതില്‍ എല്ലാവര്‍ക്കും തന്നെ നാല് മാസം കൊണ്ട് വളരെയധികം പുരോഗമനം കാണുവാന്‍ സാധിച്ചു.  

മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന പ്രശ്നമാണ് ഓര്‍മക്കുറവും ഉത്കണ്ഠയും. മാനസിക സമ്മര്‍ദ്ദം മൂലം നിരവധി കുട്ടികളും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും അനുഭവിക്കുന്ന വിഭാഗം മെഡിക്കല്‍, പരാമെഡിക്കല്‍ വിദ്യാര്‍ഥികളാണെന്ന് പറയപ്പെടുന്നു. ആയതിനാല്‍ 50 നഴ്സിങ് വിദ്യാര്‍ഥികളില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തുകയുണ്ടായി. പ്രാണായാമം, സൂര്യനമസ്‌കാരം, ശശാങ്കാസനം, വൃക്ഷാസനം, നടരാജാസനം എന്നിവയായിരുന്നു ഇവരെ പരിശീലിപ്പിച്ചത്. ഏകദേശം 90 ദിവസങ്ങള്‍ കൊണ്ട് ഓര്‍മ്മശക്തി മെച്ചപ്പെടുത്തി ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും കുറച്ച് അവരെ ഊര്‍ജ്ജസ്വലരാക്കി മാറ്റുവാന്‍ സാധിച്ചു.  യോഗ പരിശീലനം നടത്തുന്നതിന് മുന്‍പും ശേഷവും ഇവരുടെ പേഴ്സീവ്ഡ് സ്ട്രെസ് സ്‌ക്കേല്‍ പരിശോധിച്ചപ്പോള്‍ യോഗ ചെയ്തതിനു ശേഷം സ്ട്രെസ് സ്‌ക്കേല്‍ സ്‌കോര്‍ കുറഞ്ഞതായി കാണപ്പെട്ടു. എന്നാല്‍ മെമ്മറി ടെസ്റ്റ് സ്‌കോര്‍ കൂടിയതായും കാണപ്പെട്ടു.

കൊവിഡ് കാലഘട്ടത്തില്‍ യോഗ കൊവിഡ് ബാധിച്ചവര്‍ക്ക് അവരുടെ നിലമെച്ചപ്പെടുത്തുവാനും യോഗയിലൂടെ സാധിക്കും. കൊവിഡ് അനന്തരം ഉണ്ടാകുന്ന ശ്വാസകോശ അണുബാധ സാധാരണമാണ്. ഇങ്ങനെ അണുബാധ ഉണ്ടായ വ്യക്തികള്‍ക്ക് ശശാങ്കാസന ശ്വസനം, ജലനേതി, സഹജ പ്രാണായാമം മുതലായവയിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ജലനേതി ക്രിയ ചെയ്യുന്നതിലൂടെ  ശ്വാസന വ്യസ്ഥയിലുള്ള തടസം മാറി, ശ്വസനം സുഗമമാക്കുന്നു. കൊവിഡ് ബാധിച്ചവരില്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് വളരെ അധികം കുറയുവാന്‍ സാധ്യതയുണ്ട്. പ്രാണായാമം ചെയ്യുന്നതിലൂടെ രക്തത്തിലുള്ള ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. യോഗ പരിശീലനത്തിന് മുന്‍പും പിന്‍പും പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ ലെവല്‍ നോക്കിയപ്പോള്‍ ഇത് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഗര്‍ഭകാല യോഗവ്യായാമവും വിശ്രമവും ആവശ്യമുള്ള സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തെ മൂന്ന് ട്രൈമെസ്റ്റുകളായി തിരിച്ചിട്ടുണ്ട്. ഓരോ ട്രൈമെസ്റ്ററിലും ചെയ്യാന്‍ സാധിക്കുന്ന യോഗാസനങ്ങളും പ്രാണായമങ്ങളും ഉണ്ട്. ആദ്യ ട്രൈമെസ്റ്റര്‍ മിക്കവാറും റസ്റ്റ് സമയമാണ്. എന്നാല്‍ രണ്ടും മൂന്നും ട്രൈ മെസ്റ്ററുകളില്‍ ഡോക്ടറുടെ ഉപദേശത്തോടെ ഒരു യോഗ അധ്യാപകന്റെ നേതൃത്വത്തില്‍ യോഗ ചെയ്യാവുന്നതാണ്. അനന്തശയനാസന, ബദ്ധകോണാസന, ഭ്രമരി പ്രാണായാമം, ശീതളി പ്രാണായാമം, ഉത്ഘടാസന, മാര്‍ജാരാസന, വീരഭദ്രാസന തുടങ്ങിയവ ഞാന്‍ ഗര്‍ഭാവസ്ഥയില്‍ ചെയ്തിരുന്ന യോഗാസനങ്ങളാണ്. പ്രസവ വേദന കുറയ്‌ക്കുവാനും, പ്രസവ സമയം കുറക്കുവാനും ഇത് എന്നെ വളരെ അധികം സഹായിച്ചു. ചില ആശുപത്രികളില്‍ ലേബര്‍ റൂമില്‍ ശ്വാസന വ്യായാമം ചെയ്യിപ്പിക്കാറുണ്ട്.  

ആസ്തമ രോഗത്തിന് ഉദരാധിഷ്ഠിത ശാസോച്ഛ്വാസത്തിന് യോഗയില്‍ വളരെ അധികം പ്രാധാന്യമുണ്ട്. പ്രാണായാമത്തിലൂടെ ശ്വസന സഹായികളയാ പേശികള്‍ക്ക് ദൃഡത വര്‍ധിക്കുന്നു. അതിന്റെ ഫലമായി ശ്വസന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു. വളരെ അധികം ആസ്തമ രോഗികള്‍ക്ക് യോഗയിലൂടെ രോഗശമനം ലഭിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നത് കൊണ്ട് വൈറ്റല്‍ കപ്പാസിറ്റി ഉയരുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.യോഗ ഒരു ദിനചര്യ ആയി കണ്ട്, ദിവസവും ഒരു സമയം യോഗ ചെയ്യുവാന്‍ നീക്കിവച്ചാല്‍  കിട്ടുന്ന ഗുണങ്ങള്‍ അനവധിയാണ്. സമ്പൂര്‍ണ്ണ ആരോഗ്യത്തിന് ഉത്തമ മാര്‍ഗ്ഗമാണ് യോഗ.  

ആതിര എം.എസ്.

ഫിസിയോളജി ലക്ചറര്‍ ആന്‍ഡ്  

യോഗ ട്രെയിനര്‍

ബിലിവേഴ്സ് മെഡിക്കല്‍ കോളജ്,  

തിരുവല്ല

Tags: lifeയോഗംഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.