മൈസൂര്‍ : യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഒരു വ്യക്തിക്കായി മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്നതാണ് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.
യോഗാ ദിനത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍വെച്ചാണ് പ്രധാനമന്ത്രി ഇത്തവണ യോഗ അഭ്യസിച്ചത്. പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു.
”യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്’.യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു, യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു .ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃത ആത്മാവിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന് ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത’. ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ കൂട്ടായ യോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലത്തെയും ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഇന്ത്യയുടെ വികാസത്തെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നത് പോലെയാണ്’ നരേന്ദ്രമോദി പറഞ്ഞു
ഇന്ത്യയില്‍ നമ്മള്‍ ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ യോഗ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാര്‍ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉള്ളില്‍ സമാധാനമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ആഗോള തലത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. യോഗയ്‌ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്‌നപരിഹാരമായി മാറാന്‍ കഴിയും. ആളുകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിയുന്നത് അങ്ങനെയാണ്. യോഗ ഇന്ന് അന്താരാഷ്‌ട്ര സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയ്‌ക്കൊപ്പം, രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ സമൂഹ യോഗാ പരിപാടികള്‍ നടന്നു.കോടിക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം വിവിധ ഗവണ്‍മെന്റിതര സംഘടനകളും സമൂഹ യോഗാ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.ഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന ‘ഗാര്‍ഡിയന്‍ യോഗ റിംഗ്’ എന്ന നൂതന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2015 മുതല്‍, എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ര്ട യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം ‘യോഗ മാനവരാശിക്ക് വേണ്ടി’ എന്നതാണ്. കോവിഡ് മഹാമാരി സമയത്ത് കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് യോഗ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്നത് ഈ ആശയം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: