മുംബൈ:മഹാരാഷ്ട്ര നിയമസഭയിലെ ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ച് വീണ്ടും ബിജെപിയുടെ തേരോട്ടം. എംഎല്‍സി തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രവീണ്‍ ധരേക്കര്‍, രാം ഷിന്‍ഡെ, ശ്രീകാന്ത് ഭാരതീയ, ഉമ ഖാപ്രെ, പ്രസാദ് ലാഡ് എന്നിവര്‍ വിജയിച്ചു.
10 എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകളിലും ശിവസേന, എന്‍സിപി എന്നിവ രണ്ട് സീറ്റുകള്‍ വീതവും ജയിച്ചു. കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ മുന്‍ മുംബൈ മേയറായിരുന്ന ചന്ദ്രകാന്ത് ഹന്ഡോറെ പരാജയപ്പെട്ടു.
മഹാരാഷ്ട്ര വിധാന്‍ ഭവന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി. ഭരണപാര്‍ട്ടിയിലെ ചിലര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തുവെന്ന അവകാശവാദവും ബിജെപി മുഴക്കുന്നു. എംഎല്‍സി തെരഞ്ഞെടുപ്പില്‍ രഹസ്യബാലറ്റായതിനാല്‍ ആരൊക്കെ വോട്ട് ചെയ്തു എന്ന് പുറത്തറിയില്ല.
രാജ്യസഭയില്‍ നാല് സീറ്റുകള്‍ വിജയിച്ച് ശിവസേനയെ ഞെട്ടിച്ച ബിജെപി അതേ വിജയതരംഗം ആവര്‍ത്തിച്ചിരിക്കുകയാണ്. ബിജെപി നേതാവ് ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യമായ മഹാവികാസ് അഘാദി സര്‍ക്കാരിന് വലിയ ആഘാതമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: