ന്യൂദല്‍ഹി: ടാറ്റായുടെ ചിറകിലേറി എയര്‍ ഇന്ത്യ കുതിച്ചുയരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 200 വിമാനങ്ങള്‍ കൂടി വാങ്ങി എയര്‍ ഇന്ത്യയെ വികസിപ്പിച്ച് കിടയറ്റ എയര്‍ലൈനായി മാറ്റുകയാണ് ലക്ഷ്യം. ഇവയില്‍ 30 ശതമാനം വലിയ വിമാനങ്ങളും 70 ശതമാനം ചെറിയവയുമാകും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബോയിങ് വിമാനം വൈകുമെന്നാണ് അവര്‍ പറയുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എയര്‍ ഇന്ത്യയ്ക്ക് പുതിയ വിമാനങ്ങള്‍ നല്‍കുമെന്ന് എയര്‍ബസ് മേധാവി ക്രിസ്റ്റിയന്‍ ഷെററര് പറഞ്ഞു. എ 350 എയര്‍ബസുകളാണ് വാങ്ങുക. കരാര്‍ നടപ്പായാല്‍ 2006നു ശേഷം എയര്‍ ഇന്ത്യ ആദ്യമായി വാങ്ങുന്ന എയര്ബസ്വിമാനങ്ങളാകും ഇവ. ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട എ 350 ലോകത്തെ ഇതര എയര്ലൈനുകള്ക്കെല്ലാമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: