ന്യൂഡൽഹി: നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് സേനാമേധാവികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന ശക്തമായ സൂചനയാണ് പ്രധാനമന്ത്രി സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ നല്‍കുന്നത്. മൂന്ന് സേനാ മേധാവികളുമായി വെവ്വേറെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. നാവിക സേന മേധാവി അഡ്മിറൽ ആർ ഹരി കുമാറിനെയാണ് പ്രധാനമന്ത്രി ആദ്യം കാണുക. ചീഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ വി.ആര്. ചൗധരി, നാവിക മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍, കരസേന മേധാവി മനോജ് പാണ്ഡെ എന്നിവര്‍ പ്രധാനമന്ത്രിയ്ക്ക് അഗ്നിപഥ് പദ്ധതി വഴിയുള്ള ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റിനെക്കുറിച്ച് വിശദീകരിക്കും.
അതേസമയം, അഗ്നിപഥ് നിയമനത്തിനായുള്ള വിജ്ഞാപനം മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചു. കരസേന വിജ്ഞാപന പ്രകാരം അടുത്ത മാസം മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ആഗസ്ത്, സപ്തംബര്‍, ഒക്ടോബർ മാസങ്ങളിലായി 83 റിക്രൂട്ട്മെന്റ് റാലികളാണ് കരസേന നടത്തുക.
അഗ്നിവീർ നിയമനത്തിന്റെ വിശാലമായ പട്ടിക മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: