ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹത്തിനും മതപരിവര്‍ത്തനത്തിനും വഴങ്ങാത്ത ഹിന്ദുപെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രണ്ട് മാസം മുന്‍പ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
18 കാരിയായ പൂജാ കുമാരിയ്ക്കാണ് ഈ ദുര്യോഗം. ഉത്സാഹവതിയായ പെണ്‍കുട്ടിയായിരുന്നു പൂജാ കുമാരി സുക്കുര്‍ ജില്ലയിലെ രോഹ്റി ടൗണിലെ അവരുടെ വീട്ടില്‍ പരമ്പരാഗത തുന്നല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. കറാച്ചിയില്‍ നിന്നും 470 കിലോമീറ്റര്‍ വടക്കാണ് രോഹ്റി ടൗണ്‍.
കുമാരിയുടെ അമ്മവാന് ഒധിനെ ശക്തമായ ലഷാരി ഗോത്രവംശത്തില്‍പ്പെട്ട വാഹിദ് ബക്സ് ലഷാരി പീഡിപ്പിക്കുക പതിവായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഒടുവില്‍ 24 കാരനായ ലഷാരിക്ക് പൂജാ കുമാരിയെ വിവാഹം ചെയ്ത് കൊടുക്കാന്‍ ഒധിനോട് ആവശ്യപ്പെട്ടു. ഇതോടെ പൂജാകുമാരിയുടെ കുടുംബം പ്രാദേശിക പൊലീസിനെ സമീപിച്ചു. രോഹ്റി ടൗണിലും പരിസരപ്രദേശത്തും വന്‍ ഭൂ ഉടമകളാണ് ലഷാരി കുടുംബം. മാര്‍ച്ച് 21ന് വാഹിദ് ബക്സ് ലഷാരിയും കൂട്ടരും പൂജാകുമാരിയുടെ കുടുംബത്തിലേക്ക് അതിക്രമിച്ച് കയറി. തട്ടിക്കൊണ്ടുപോകുന്നതിനെ പൂജാകുമാരി ശക്തമായി എതിര്‍ത്തു. ഇതോടെ വാഹിദ് ബുക്സ് ലഷാരി വെടിവെയ്ക്കുകയായിരുന്നു.
തല്‍ക്ഷണം പൂജാകുമാരി കൊല്ലപ്പെട്ടെന്ന് അമ്മാവന് ഒധ് പറഞ്ഞു. തന്റെ ഹിന്ദു മതവിശ്വാസത്തിന് പുറത്ത് ഒരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനമുള്ള പെണ്‍കുട്ടിയായിരുന്നു പൂജ കുമാരി. അതുകൊണ്ടാണ് സര്‍വ്വ ശക്തിയുമെടുത്ത് തട്ടിക്കൊണ്ടുപോകലിനെ അവള് എതിര്‍ത്തത്. മരണമായിരുന്നു ഒരു മുസ്ലിമിന്റെ തടങ്കലിനേക്കാള്‍ പൂജാകുമാരി ഇഷ്ടപ്പെട്ടതെന്നും അമ്മാവന് ഒധ് പറയുന്നു.
പൊലീസ് മാര്‍ച്ച് 21ന് രാത്രി വാഹിദ് ബുക്സ് ലഷാരിയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ഇതോടെ പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
ലഷാരിയും മറ്റ് രണ്ട് പേരും അവരുടെ കൊലപാതകത്തിലുള്ള പങ്കാളിത്തത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പൊലീസുദ്യോഗസ്ഥന് ബഷീര്‍ അഹമ്മദ് പറഞ്ഞു. ലഷാരി കുറ്റസമ്മതം നടത്തുകയും ചെയ്തു.
മുസ്ലിം ഭൂരിപക്ഷരാഷ്ട്രമായ പാകിസ്ഥാനില്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ച് മതം മാറ്റുന്ന ആയിരം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പൂജകുമാരി. ഒരു വര്‍ഷം ആയിരത്തോളം ഹിന്ദുപെണ്‍കുട്ടികളാണ് ഇത്തരം മതപരിവര്‍ത്തനവും വിവാഹവും ഉദ്ദേശിച്ചുള്ള മുസ്ലിം യുവാക്കളുടെ തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ഇരയാകുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ എതിരാണെന്ന് പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: