മലപ്പുറം: ചെങ്ങരംകുളത്ത് ഐ ഫോണ്‍ പൊട്ടിത്തെറിച്ചു.ചങ്ങരംകുളം കൊക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐ ഫോണ്‍ 6 പ്ലസാണ് പൊട്ടിത്തെറിച്ചത്.മൊബൈല്‍ ഹാങ് ആയതിനാല്‍ സര്‍വീസിന് കൊണ്ടു പോകുമ്പോഴാണ് പൊട്ടിത്തെറിച്ചത്.ബിലാല്‍ ബൈക്കില്‍ പോകുമ്പോള്‍ പോക്കറ്റില്‍ കിടന്ന ഫോണ്‍ ചൂടായി.പെട്ടെന്ന് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ഫോണില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫോണ്‍ വലിച്ചെറിഞ്ഞു.ഉടന്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.പെട്ടെന്ന് വലിച്ചെറിഞ്ഞത് കൊണ്ട് അപകടം ഒഴിവായതായി ബിലാല്‍ പറഞ്ഞു.മൊബൈല്‍ പൂര്‍ണ്ണമായി കത്തി നശിച്ചു.ബാറ്ററി ഷോര്‍ട്ട് ആയതാവാം അപകടത്തിന് പിന്നിലെ കാരണം എന്നാണ് പ്രഥാമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: