കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 50 കലാകാരന്മാരുടെ കൂട്ടായ്‌മയായ എക്സോട്ടിക്ക് ഡ്രീംസ് അഞ്ച് മണിക്കൂർ കൊണ്ട് തീർത്തത് 75 അടി നീളവും 60 അടി വീതിയിലുമുള്ള രാജാരവിവർമ്മയുടെ ചിത്രം. എക്സോട്ടിക്ക് ഡ്രീംസ് പത്താം വാർഷികവുമായി ബന്ധപ്പെട്ട് സർ സെയ്ത് കോളേജിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ ചിത്രം തീർത്തത്.
കൂട്ടായ്‌മയിലെ ചിത്രകാരന്മാർ വരച്ച 1848 ചിത്രങ്ങൾ കൊണ്ട് കേരളത്തിന്റെ മഹാനായ ചിത്രകാരന്റെ ചിത്രം വരച്ചത്. ജെ. ആർ ട്രേഡിങ് കമ്പനിയിലെ മിൻഹജും കാറ്റർബേയുടെ ഷെഫ് റഷീദ് മുഹമ്മദും ചേർന്നാണ് കണ്ണൂരിൽ എക്സോട്ടിക്ക് ഡ്രീംസ് കൂട്ടായ്‌മക്ക് ചിത്രം തീർക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.
എക്സോട്ടിക് ഡ്രീംസ് കൂട്ടായ്‌മയുടെ അമരക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ റിയാസ് മാടവന (കൊടുങ്ങല്ലൂർ), വിപിൻ ഇരിട്ടി (കണ്ണൂർ), ത്രിവിക്രമൻ മാഷ് (കാസർകോട്), ലതീഷ് സോമൻ (ആലപ്പുഴ), മുരളീധരൻ, (മലപ്പുറം), ബാബു പാച്ചേനി (കണ്ണൂർ), ഷൈജു കെ മാലൂർ (കണ്ണൂർ), അഷറഫ് തറയിൽ (മലപ്പുറം), ശ്രീകലമുരളി (മലപ്പുറം), കലേഷ് കണ്ണൻ (കണ്ണൂർ), റിയാസ് കിനാലൂറിന്റെ മകൻ ഫിറോസ് (കോഴിക്കോട് ) എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കിയത്.
എക്സോട്ടിക് ഡ്രീംസ്, പത്ത് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാമുകളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: