ബെംഗളൂരു: കര്‍ണ്ണാടക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയെ ഘെരാവോ ചെയ്യാനുള്ള കോണ്‍ഗ്രസ് പദ്ധതി പൊലീസ് പൊളിച്ചു. പ്രധാനമന്ത്രി വേദി സന്ദര്‍ശിക്കുന്നതിന് മുന്‍പ് തന്നെ ഈ 30 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പൊക്കി.
ചിക്കമഗളൂര്‍ പൊലീസാണ് ബെംഗളൂരുവിലെ കിസാന്‍ സെല്‍ പ്രവര്‍ത്തകരായ 30 കോണ്‍ഗ്രസുകാരെ പിടികൂടിയത്. പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യാനായിരുന്നു ഈ പ്രവര്‍ത്തകരുടെ പദ്ധതി.
ടൈംസ് നൗ ചാനലിന്റെ ഇമ്രാന് ഖാനാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ മറ്റു സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധിക്കാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസും തീരുമാനിച്ചിരുന്നു. ഇതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച എത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് രഹസ്യവിവരത്തെതുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടിയത്. പൊലീസ് വാനില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: