വീണ്ടും പറഞ്ഞ വാക്ക് പാലിച്ച് നടന് സുരേഷ് ഗോപി. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തന്റെ അടുത്ത സിനിമയുടെ അഡ്വാന്‍സ് തുകയായി ലഭിച്ച രണ്ട് ലക്ഷം രൂപ അദ്ദേഹം സംഭാവന ചെയ്തു. എസ്.ജി.255 എന്ന് താല്‍ക്കാലിമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് തുകയുടെ ഒരു ഭാഗമാണ് അദ്ദേഹം നല്‍കിയത്.
കഴിഞ്ഞ വര്‍ഷമാണ് താന്‍ മിമിക്രി കലാകാരന്മാരുടെ ക്ഷേമത്തിനായി സംഭാവന നല്‍കുമെന്ന് താരം പ്രഖ്യാപിച്ചത്. അദ്ദേഹം ഒപ്പിടുന്ന ഓരോ സിനിമയ്ക്കും രണ്ട് ലക്ഷം രൂപയാണ് അസോസിയേഷനിലേക്ക് പോവുക. മഹാമാരി പല കലാകാരന്മാരുടെയും ജീവിതം താറുമാറാക്കിയിരുന്നു, മിമിക്രി കലാകാരന്മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് അദേഹം മുന്‍കൈയെടുത്തത്.
നടനും സംവിധായകനുമായ നാദിര്‍ഷ സുരേഷ് ഗോപി സംഭാവന നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. പാപ്പന്, ഒറ്റക്കൊമ്പന് തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്യാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: