ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിയുടെ വിവാഹം സംബന്ധിച്ച് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ പറഞ്ഞത് 100 ശതമാനം ശരിയെന്ന് വ്യക്തമാക്കി സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം. മുഹമ്മദ് നബി ആയിഷയെ ആറാമത്തെ വയസ്സില്‍ വിവാഹം കഴിച്ചോ എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് ഇത് 100% ശരിയാണെന്ന് ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം മറുപടി നല്കി.
മൗലാന ഫയാസ് ഉഫ് കാനി എന്ന ട്വിറ്റര്‍ ഉപയോക്താവ് അല്ഹക്കീമിനോട് ചോദിച്ചത് ഇങ്ങനെ- ‘സലാം അലൈക്കും ഷെയ്ഖ് @അസ്സിമല്ഹക്കീം, മുഹമ്മദ് നബി ആയിഷയെ ആറാമത്തെ വയസ്സില്‍ വിവാഹം കഴിക്കുകയും ഒമ്പതാമത്തെ വയസില്‍ അത് പൂര്‍ണതയില്‍ എത്തുകയും ചെയ്തുവെന്ന് ഇന്ത്യയില്‍ പറയപ്പെടുന്നു. ഇത് സത്യമാണോ? ദയവു ചെയ്തു വ്യക്തമാക്കുക.’ ഇതിന് അസിം അല്‍ഹക്കീം പ്രതികരിച്ചത് ‘ഇത് 100% ശരിയാണ്.’ എന്നാണ്.
ഇസ്ലാമിക ലോകത്തെ പ്രമുഖ പണ്ഡിതരില്‍ ഒരാളാണ് അസിം അല്‍ ഹക്കീം. സൗദി അറേബ്യയില്‍ നിന്നുള്ള അദ്ദേഹം ടിവിക്കും റേഡിയോയ്ക്കുമായി അറബിയിലും ഇംഗ്ലീഷിലും ഇസ്ലാമിക പരിപാടികള്‍ നടത്തുന്നുണ്ട്. ഖുറാനിലെയും ഹദീസുകളിലെയും ആധികാരിക വാക്യങ്ങള്‍ പഠിപ്പിക്കുന്ന അദ്ദേഹം ഹുദാ ടിവിയിലും സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയിലും പ്രത്യക്ഷപ്പെടാറുണ്ട്. കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ ബിഎയും ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ജിദ്ദയിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: