ന്യൂദല്‍ഹി: ട്രെയിന്‍ കത്തിക്കുകയും അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്ന അക്രമികളായ യുവാക്കള്‍ ഒരിയ്ക്കലും സൈന്യത്തില്‍ ജോലി നല്‍കില്ലെന്ന് ലഫ്റ്റ്നന്റ് ജനറല്‍ അനില്‍ പുരി. മിലിറ്ററി അഫയേഴ്സ് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
അഗ്നീവീര്‍ തസ്തികയ്ക്ക് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ അവര്‍ അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എഴുതി നല്‍കണം. അഗ്നിപഥ് പദ്ധതി പ്രകാരം പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും വിശദീകരിക്കുമ്പോഴാണ് ലഫ്. ജനറല്‍ അനില്‍ പുരി ഇക്കാര്യം വ്യക്തമാക്കിയത്. അക്രമങ്ങളില്‍ പങ്കെടുത്ത് പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചവരെ ഇന്ത്യന്‍ സേനയില്‍ നിന്നും വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹളയില്‍ പങ്കെടുത്തതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ തന്നെ പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞാല്‍ ജോലി നഷ്ടമാകും. – അദ്ദേഹം പറഞ്ഞു.
അഗ്നിവീറായി സേനകളില്‍ ചേരുന്നതിന് മുന്‍പ് പൊലീസ് വെരിഫിക്കേഷന് ആവശ്യമാണ്. ഇന്ത്യന്‍ സേനയുടെ അടിത്തറ എന്നത് അച്ചടക്കമാണ്. ഇവിടെ തീവെപ്പിനും സ്വത്ത് നശിപ്പിക്കലിനും സ്ഥാനമില്ല. ഓരോരുത്തരും പ്രതിഷേധത്തിലോ അക്രമങ്ങളിലോ സ്വത്ത് നശിപ്പിക്കുന്നതിലോ പങ്കെടുത്തിട്ടില്ലെന്ന് സര്‍ട്ടിഫിക്ക് നല്‍കണം. 100 ശതമാനവും പൊലീസ് വിലയിരുത്തല്‍ ഉണ്ടാകും. അതില്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല. – അദ്ദേഹം വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: