ന്യൂദല്‍ഹി:ഫാദേഴ്സ് ഡേയ്ക്ക് അച്ഛനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമ്മഡോര്‍ ആയിരുന്ന തന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ തന്റേ മേല്‍ പതിപ്പിച്ച പ്രതിഫലനം എന്തെന്ന് ഈ ഫാദേഴ്സ് ഡേയില്‍ പങ്കുവെയ്ക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞാണ് മന്ത്രി ചന്ദ്രശേഖറിന്റെ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.
പിന്നീട് അച്ചന് മെഡലുകള്‍ ലഭിക്കുന്നതുള്‍പ്പെടെയുള്ള എതാനും ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹത്തെയും രാജ്യത്തെയും സേവിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് അച്ഛനാണെന്ന് മന്ത്രി ചന്ദ്രശേഖര്‍ പറയുന്നു. നല്ലൊരു മനുഷ്യനായി മാറാന്‍ പ്രചോദിപ്പിച്ചതും ച്ഛന് തന്നെയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
തന്റെ നേട്ടങ്ങള്‍ക്കെല്ലാം അടിത്തറ അച്ഛന് തന്നിലുണ്ടായിരുന്ന വിശ്വാസമാണെന്നും വിദേശത്തേക്ക് പഠനത്തിനയക്കാന്‍ പ്രേരിപ്പിച്ചതാണെന്നും രാജീവ് ചന്ദ്രശേഖര്‍ കമന്ററിയില്‍ പറയുന്നു. രാജീവ് യുഎസിലെ മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പഠിച്ചത്. ബെംഗളൂരില്‍ നിന്നും യുഎസിലേക്ക് ഉപരിപഠനത്തിനായി പോകാന്‍ അച്ഛന് പ്രേരിപ്പിച്ചതാണ് തന്നെ മാറ്റിമറിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
തന്റെ ആവേശം നിറഞ്ഞ, അത്ഭുതകരമായ ബാല്യത്തിനും കേന്ദ്രമന്ത്രി അച്ഛനോൈട് നന്ദി പറയുന്നു. വ്യവസായസംരംഭം, നൈപുണ്യവികസനം, ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജി, തുടങ്ങിയ വകുപ്പുകളില്‍ കേന്ദ്രസഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: