ന്യൂഡല്‍ഹി;സായുധ സേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റാനും അഗ്നിവീരന്മാര്ക്ക് പിന്തുണ ഉറപ്പാക്കാനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്ര ഗവണ്മെന്റ് പ്രയോജനകരവും പിന്തുണ നല്‍കുന്നതുമായ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സായുധ സേനയില്‍ 4 വര്‍ഷം സേവനമനുഷ്ഠിച്ച അഗ്നിവീരന്മാര്ക്ക് പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയവും നിരവധി സംസ്ഥാന ഗവണ്മെന്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിവീരന്മാരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമായി മറ്റ് നിരവധി വകുപ്പുകളും അഗ്നിപഥ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം, നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, അഗ്നിവീരന്മാര് നല്ല പരിശീലനം ലഭിച്ചതും മികച്ച അച്ചടക്കമുള്ളതുമായ ഒരു യുവശക്തിയാകും, രാഷ്ട്രനിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്ന അത് സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടുമാകും.
കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തസ്തികകളില്‍ സംവരണം
പ്രതിരോധ മന്ത്രാലയത്തിലെ ജോലി ഒഴിവുകളില്‍ അഗ്നിവീരന്മാര്ക്ക് 10% സംവരണം ചെയ്യുന്നതിന് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ് അനുമതി നല്കി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ തസ്തികകളിലും എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും (എച്ച്.എ.എല്‍, ബി.ഇഎല്‍, ബി.ഇ.എം.എല്‍, ബി.ഡി.എല്‍, ജി.ആര്.എസ്.ഇ,ജി.എസ്.എല്‍, എച്ച്.എസ്.എല്‍, എം.ഡി.എല്‍, മിദാനി, എവി.എന്‍.എല്‍, എ.ഡബ്ല്യു.ഇ.ഐ.എല്‍, എം.ഐ.എല്‍, വൈ.ഐ.എല്‍, ജി.ഐ.എല്‍, ഐ.ഒ.എല്‍, ടി.സി.എല്‍) 10% സംവരണം നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളോട് അവരുടെ റിക്രൂട്ട്മെന്റ് ചട്ടങ്ങളിലും സമാനമായ ഭേദഗതികള്‍ വരുത്താന്‍ നിര്‍ദ്ദേശിക്കും. മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അഗ്നിവീരന്മാരുടെ നിയമനം സാദ്ധ്യമാക്കുന്നതിന് ആവശ്യമായ പ്രായപരിധി ഇളവ് വ്യവസ്ഥയും ഏര്‍പ്പെടുത്തും.
ഒന്നാം വര്‍ഷ റിക്രൂട്ട്മെന്റിന് പ്രായത്തില്‍ ഇളവ്
2022ലെ റിക്രൂട്ട്മെന്റ് ചാക്രികത്തിലെ അഗ്നിവീര നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 21 വയസില്‍ നിന്ന് 23 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഗവണ്മെന്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമനം സാദ്ധ്യമായിരുന്നില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമനനടപടികള്‍ എത്രയും വേഗം ആരംഭിക്കാന്‍ സൈനിക കാര്യ വകുപ്പും പ്രതിരോധ സേവന മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സി.എ.പി.എഫ് (സെന്ററല്‍ ആംഡ് പോലീസ് ഫോഴ്സ്) കളിലെ റിക്രൂട്ട്മെന്റ്
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് (സി.എ.പി.എഫ്), അസം റൈഫിള്‍സ് എന്നിവയിലെ നിയമനത്തില്‍ 10 ശതമാനം ഒഴിവുകള്‍ അഗ്നിവീരന്മാര്ക്കായി നീക്കിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അതിനുപുറമെ സി.എ.പി.എഫുകളിലേയും അസം റൈഫിള്‍സിലേയും നിയമനങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ട ഉയര്‍ന്ന പ്രായപരിധിയില്‍ അഗ്നിവീരന്മാര്ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് നല്‍കുമെന്ന ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മര്‍ച്ചന്റ് നേവിയില്‍ റിക്രൂട്ട്മെന്റ്
ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം തുറമുഖ ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് (എം.ഒ.പി.എസ്.ഡബ്ല്യൂ) കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അഗ്നിവീരന്മാരെ മര്‍ച്ചന്റ് നേവിയില്‍ സുഗമമായി ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു സംവിധാനവും പ്രഖ്യാപിച്ചു.
ഇതിന് കീഴില്‍, ഇന്ത്യന്‍ നാവികസേനയുമായുള്ള അവരുടെ പ്രവര്‍ത്തനത്തിന് ശേഷം, മര്‍ച്ചന്റ് നേവിയില്‍ വിവിധ പങ്കുകള്‍ വഹിക്കാന്‍ അഗ്നിവീരന്മാരുടെ സുഗമമായ പരിവര്‍ത്തനത്തിനായി എം.ഒ.പി.എസ്.ഡബ്ല്യൂ ആറ് ആകര്‍ഷകമായ സേവന വഴികളും പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വരുമാനം ലഭിക്കുന്ന മര്‍ച്ചന്റ് നേവിയില്‍ ചേരുന്നതിന് സമ്പന്നമായ നാവിക പരിചയവും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനും സഹിതം ആവശ്യമായ പരിശീലനം നേടാന്‍ ഇത് അഗ്നിവീരന്മാരെ പ്രാപ്തരാക്കും. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ സംഘടനയായ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ഈ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നേവിയിലെ റേറ്റിംഗില്‍ നിന്ന് മര്‍ച്ചന്റ് നേവിയിലെ സര്‍ട്ടിഫൈഡ് റേറ്റിംഗിലേക്കുള്ള പരിവര്‍ത്തനം, ഇന്ത്യന്‍ നേവിയിലെ ഇലക്ട്രിക്കല്‍ റേറ്റിംഗില്‍ നിന്ന് മര്‍ച്ചന്റ് നേവിയിലെ സര്‍ട്ടിഫൈഡ് ഇലക്ട്രോ ടെക്നിക്കല്‍ റേറ്റിംഗുകളിലേക്കുള്ള പരിവര്‍ത്തനം, ഇന്ത്യന്‍ നേവിയിലെ റേറ്റിംഗുകളില്‍ നിന്ന് ക്ലാസ് 4 എന്‍.സി.വി സി.ഒ.സി സര്‍ട്ടിഫൈഡ് ക്ലാസ് കൈവശമുള്ളവരിലേക്കുള്ള പരിവര്‍ത്തനം, ഇന്ത്യന്‍ നാവികസേനയുടെ ഇലക്ട്രിക്കല്‍ റേറ്റിംഗില്‍ നിന്ന് മര്‍ച്ചന്റ് നേവിയിലെ സര്‍ട്ടിഫിക്കറ്റുള്ള ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസര്‍മാരായുള്ള പരിവര്‍ത്തനം. ഇന്ത്യന്‍ നാവികസേനയിലെ പാചകക്കാരനില്‍ നിന്ന് മര്‍ച്ചന്റ് നേവിയിലെ സര്‍ട്ടിഫിക്കറ്റുള്ള പാചകക്കാരനിലേക്കുള്ള പരിവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ളതാണ് അഗ്നിവീരന്മാര്ക്കുള്ള ഈ നടപടികള്‍. ഇന്ത്യന്‍ നാവികസേന മുഖേന ഈ പറഞ്ഞ ഏതെങ്കിലും സാദ്ധ്യതകള്‍ പരീഷിക്കാന് ഉദ്ദേശിക്കുന്ന അഗ്നിവീരന്മാര്ക്ക് എം.ഒ.എസ്.പി.ഡബ്ല്യു, ഇന്ഡോസും സി.ഡി.സിയും വിതരണം ചെയ്യും. മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയോ ഇലക്ട്രോണിക് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ധാരയില്‍ ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റോ ഉള്ള അഗ്നിവീരന്മാര്ക്ക് വേണ്ടിയാണ് ചില നടപടികള്‍ വിഭാവനം ചെയ്തിട്ടുള്ളത് ഒന്നുകില്‍ ഈ യോഗ്യതകളോടെ ചേരുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ നാവികസേനയില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ഇവ നേടുകയോ ചെയ്യണം
പത്താം ക്ലാസ് പാസായ അഗ്നിവീരന്മാര്ക്ക് 12ാം ക്ലാസ് സര്‍ട്ടിഫിക്കറ്റിന് സൗകര്യമൊരുക്കും
സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അതിന്റെ സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് മുഖേന പത്താം ക്ലാസ് പാസായ അഗ്നിവീരന്മാര്ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും നിലവിലെ മാത്രമല്ല, അവരുടെ സേവന മേഖലയ്ക്ക് വളരെ പ്രസക്തമായതും ഇഷ്ടാനുസൃതമായതുമായ കോഴ്സുകള്‍ വികസിപ്പിച്ചുകൊണ്ട് 12ാം ക്ലാസ് പാസായ സര്‍ട്ടിഫിക്കറ്റിനുള്ള വിദ്യാഭ്യാസം നേടാനും പ്രാപ്തമാക്കുന്നതിന് പ്രതിരോധ അധികാരികളുമായി കൂടിയാലോചിച്ച് ഒരു പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് രാജ്യത്തുടനീളം തൊഴില്‍, ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അംഗീകരിക്കപ്പെടും. പില്ക്കാല ജീവിതത്തില്‍ സമൂഹത്തില്‍ ഉല്‍പ്പാദനപരമായ പങ്ക് വഹിക്കാനുള്ള മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടുന്നതിന് അഗ്നിവീരന്മാര്ക്ക് ഇത് പ്രയോജനം ചെയ്യും. എന്‍.ഐ.ഒ.എസിന്റെ ഈ പ്രത്യേക പരിപാടിക്കുള്ള എന്റോള്‍മെന്റ്, കോഴ്സുകളുടെ വികസനം, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ, സ്വയം പഠന സാമഗ്രികള്‍ നല്കല്, പഠന കേന്ദ്രങ്ങളുടെ അംഗീകാരം, വ്യക്തിഗത സമ്പര്‍ക്ക പരിപാടി, മൂല്യനിര്‍ണ്ണയം, സര്ട്ടിഫിക്കേഷന് എന്നിവ സുഗമമാക്കും. തീര്‍ത്തും ഉപയോക്തൃസൗഹൃദവും ആര്‍ക്കും എവിടെനിന്നും എത്തപ്പെടാന്‍ കഴിയുന്നതുമായ എന്‍.ഐ.ഒ.എസ്ന്റെ ഓപ്പണ്‍ സ്കൂള്‍ സമ്പ്രദായത്തിന്റെ വാതിലുകള്‍ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള എല്ലാ അഗ്നിവീരന്മാര്ക്കും എപ്പോള്‍ വേണമെങ്കിലും തുറക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബിരുദ പരിപാടി
അഗ്നിവീരന്മാരുടെ ഭാവി തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സിവിലിയന്‍ മേഖലയിലെ വിവിധ ജോലികള്‍ക്കായി അവരെ സജ്ജരാക്കുന്നതിനുമായി, പ്രതിരോധ ഉദ്യോഗസ്ഥരെ സേവിക്കുന്നതിനായി നൈപുണ്യ അടിസ്ഥാനമാക്കിയുള്ള മൂന്ന് വര്‍ഷത്തെ ഒരു പ്രത്യേക, ബാച്ചിലര്‍ ബിരുദ പരിപാടി ആരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവര്‍ക്ക് ലഭിച്ച നൈപുണ്യപരിശീലനം അത് അംഗീകരിക്കും.
ഇഗ്നോ രൂപകല്‍പ്പന ചെയ്തതും അവര്‍ തന്നെ നടപ്പിലാക്കുന്നതുമായ ഈ പരിപാടിക്ക് കീഴില്‍, ബിരുദത്തിന് ആവശ്യമായ 50 % നേട്ടങ്ങള്‍ അഗ്നിവീരന്മാര്ക്ക് സാങ്കേതികവും അല്ലാത്തതുമായി ലഭിച്ച നൈപുണ്യ പരിശീലനത്തില്‍ നിന്നാണ് വരിക, ഭാഷകള്‍, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, പബ്ലിക് അഡ്മിനിസ്ട്രേഷന്, സോഷ്യോളജി, മാത്തമാറ്റിക്സ്, വിദ്യാഭ്യാസം, വാണിജ്യം, ടൂറിസം, തൊഴിലധിഷ്ഠിത പഠനം, കൃഷി, ജ്യോതിഷം അതോടൊപ്പം ഇം ീഷില്‍ പരിസ്ഥിതി പഠനം ആശയവിനിമയ വൈദഗ്ധ്യം തുടങ്ങിയവയിലെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്സുകളുടെ ഒരു കൊട്ടയില്‍ നിന്നുമാണ് ബാക്കി 50% വരിക.
ഈ പരിപാടി യു.ജി.സി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ബന്ധിതമാക്കിയ ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് / നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കുമായി എന്‍.എസ്.ക്യു.എഫ്) സംയോജിച്ചതാണ്. ഒഴിവാകുന്നതിനുള്ള ഒന്നിലധികം വ്യവസ്ഥയും ഇതിലുണ്ട് ഒന്നാം വര്‍ഷ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അണ്ടര്‍ ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് , ഒന്നും രണ്ടും വര്‍ഷ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിപ്ലമോയും മൂന്ന് വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ എല്ലാ കോഴ്സുകളും പൂര്‍ത്തിയാക്കിയാല്‍ ബിരുദവും.
പരിപാടിയുടെ ചട്ടക്കൂട് ബന്ധപ്പെട്ട നിയമപരമായ അധികാരസ്ഥാപനങ്ങളായ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.വി.ഇ.ടി), യു.ജി.സി എന്നിവ അംഗീകരിച്ചു. യു.ജി.സി സംജ്ഞപ്രകാരം (ബി.എ; ബി. കോം.; ബി.എ (വൊക്കേഷണല്‍); ബി.എ (ടൂറിസം മാനേജ്മെന്റ്) പ്രകാരം ഇഗ്നോ ബിരുദം നല്‍കും, തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഇതിന് ഇന്ത്യയിലും വിദേശത്തും അംഗീകരിക്കാരവുമുണ്ടാകും.
സംരംഭകത്വത്തിനും ജോലിക്കുമുള്ള നൈപുണ്യ വികസനം
സ്കില്‍ ഇന്ത്യയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും (എം.എസ്.ഡി.ഇ) സായുധ സേനയുടെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളെ സിവിലിയന്‍ ജോലികള്‍ക്ക് കൂടുതല്‍ അനുയോജ്യരാക്കുന്നതിന് കൂടുതല്‍ കഴിവുകളില്‍ പരിശീലനം നല്‍കും. അഗ്നിവീരന്മാര്ക്ക് സേവനത്തിലായിരിക്കുമ്പോള്‍ സ്കില്‍ ഇന്ത്യ സര്ട്ടിഫിക്കേഷന് ലഭിക്കും, ഇത് അവരുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയില് സൃഷ്ടിക്കപ്പെടുന്ന സംരംഭകത്വത്തിലും തൊഴിലുകളിലും ജോലിയെടുക്കുന്നതിന് വൈവിദ്ധ്യമാര്‍ന്ന നിരവധി അവസരങ്ങള്‍ പിന്തുടരാന് അവരെ പ്രാപ്തരാക്കും.
അഗ്നിവീരന്മാര് സേവനത്തിലായിരിക്കുമ്പോള്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ആവശ്യമായ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സ്കില്‍ ഇന്ത്യയുടെ എല്ലാ സംഘടനകളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗ് (ഡി.ജി.ടി), നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ദേശീയ നൈപുണ്യവികസന കോര്പ്പറേഷന് എന്‍.എസ്.ഡി.സി), വിവിധ വിഭാഗ നൈപുണ്യ കൗണ്‍സിലുകള്‍, സംരംഭകത്വ സ്ഥാപനങ്ങള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രേണര്‍ഷിപ്പ് ആന്റ് സ്മാള്‍ ബിസിനസ് ഡെവലപ്പ്മെന്റ് (ദേശീയ സംരംഭകത്വ ചെറുകിട വ്യാപാര വികസന ഇന്‍സ്റ്റിറ്റിയൂട്ട് എന്‍.ഐ.ഇ.എസ്.ബി.യു.ഡി,) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രേണര്‍ഷിപ്പ് (ഐ.ഐ.ഇ, അതോടൊപ്പം നൈപുണ്യ നിയന്ത്രണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൊക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ടി) എന്നിവയേയും ഈ പരിശീലനവുമായി ബന്ധപ്പെടുത്തും.
ജോലിയില്‍ പഠിച്ച കഴിവുകളില്‍ ചിലതിന് എന്‍.എസ്.ക്യൂ.എഫ് സിലബസുമായി നേരിട്ട് തുല്യത ഉണ്ടായിരിക്കാം. ചിലതിന്, അധികമായി ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്ലൈന് തിയറി അല്ലെങ്കില്‍ പ്രായോഗികമായ വൈദഗ്ദ്ധ്യം എന്നിവ അവരുടെ ജോലിക്ക് പൂരകമായി ആവശ്യമായി വന്നേയ്ക്കാം. ഈ വിശദാംശങ്ങളും, സായുധ സേനയിലെ പരിശീലകര്‍ക്കുള്ള ഏതെങ്കിലും തരത്തിലുള്ള പരിശീലനവും, വിലയിരുത്തലിനും സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ള പരിശീലന മൂല്യനിര്‍ണ്ണയക്കാര്‍, മുഖ്യമായും സേനയില്‍ നിന്നുതന്നെയായിരിക്കാം ഒക്കെ തയാറാക്കി കഴിഞ്ഞു. സേനയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മുഴുവന്‍ നൈപുണ്യ ആവാസവ്യവസ്ഥയും ഈ യുവ അഗ്നിവീരന്മാര്ക്കായി തുറന്നിരിക്കും, നൈപുണ്യങ്ങള്‍ ഉയര്‍ത്തുക/ബഹുനൈപുണ്യ പരിശീലനം എന്നിങ്ങനെ അവര്‍ക്ക് ലഭ്യമായ പരിശീലനങ്ങളില്‍ നിന്നും സംരംഭകത്വ കോഴ്സുകളില്‍ നിന്നും പ്രയോജനം ലഭിക്കും.
അഗ്നിവീറുകള്‍ക്കുള്ള വായ്പാ സൗകര്യങ്ങള്‍
അഗ്നിവീരന്മാര്ക്ക് അവരുടെ ജോലി കാലാവധി കഴിയുമ്പോള്‍ ഏത് ബാങ്കുകള്ക്കുംധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് അവരെ പിന്തുണയ്ക്കാന്‍ കഴിയുക എന്നതിനുള്ള വഴികള്‍ തിരിച്ചറിയുന്നതിനായി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡി.എഫ്.എസ്) സെക്രട്ടറി, പൊതുമേഖലാ ബാങ്കുകള്‍(പി.എസ്.ബി), പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ (പി.എസ്.ഐ.സി) ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ). എന്നിവകളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി ഒരു യോഗം ചേര്‍ന്നു. അഗ്നിവീരന്മാരുടെ വിദ്യാഭ്യാസ യോഗ്യതകളും കഴിവുകളും അടിസ്ഥാനമാക്കിയും അനുയോജ്യമായ ആനുകൂല്യങ്ങള്‍ / ഇളവുകള്‍ മുതലായവയിലൂടെയും അനുയോജ്യമായ തൊഴിലവസരങ്ങളുടെ സാദ്ധ്യതകള്‍ പി.എസ്.ബികള്‍, പി.എസ്.ഐസികള്‍, എഫ്.ഐകള്‍ എന്നിവ പരിശോധിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
നൈപുണ്യ നവീകരണത്തിനും വ്യാപാരം ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസത്തിനും സ്വയം തൊഴില്‍ എടുക്കുന്നതിനും അനുയോജ്യമായ വായ്പാ സൗകര്യങ്ങളിലൂടെ അഗ്നിവീരന്മാരെ സഹായിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ബാങ്കുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ അഗ്നിവീരര്‍ക്ക് അത്തരം പിന്തുണ നല്‍കുന്നതിന് പ്രയോജനപ്പെടുത്തും.
സംസ്ഥാന പോലീസ് സേനകളിലെ നിയമനങ്ങളില്‍ മുന്‍ഗണന
നാലു വര്‍ഷം സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന അഗ്നിവീരന്മാര്ക്ക് സംസ്ഥാന പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് നിരവധി സംസ്ഥാന ഗവണ്മെന്റുകള് പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിവീരന്മാര്ക്ക് സായുധ സേനകള്‍ നല്കുന്ന പരിശീലനവും അച്ചടക്കവും സംസ്ഥാന പോലീസ് സേനയ്ക്ക് വളരെയധികം പ്രയോജനം ചെയ്യും, കലാപം, നക്സലിസം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നേരിടുന്നതിനുള്ള അവരുടെ കഴിവുകള്‍ ഇത് വളരെയധികം വര്‍ദ്ധിപ്പിക്കും.
അഗ്നിവീരന്മാരുടെ പരിശീലനവും കഴിവുകളും പ്രയോജനപ്പെടുത്താന്‍ കോര്‍പ്പറേറ്റ് മേഖല
സായുധ സേനയിലേക്കുള്ള പുതിയതും പരിവര്‍ത്തനപരവുമായ റിക്രൂട്ട്മെന്റ് പ്രക്രിയയെ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. മികച്ച പരിശീലനം ലഭിച്ചതും അച്ചടക്കമുള്ളവരും സാങ്കേതിക വൈദഗ്ധ്യമുള്ളവരുമായ യുവാക്കള്‍ സായുധ സേനയില്‍ നിന്നുള്ള സേവനം പൂര്ത്തിയാക്കയെത്തുന്നത് തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിലപ്പെട്ട സമ്പത്തായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: