ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് അറിയിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. കശ്മീരില്‍ തുടരാനാണ് താല്പര്യം. തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതില്‍ മമത ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും നന്ദി പറയുന്നതായും അദേഹം അറിയിച്ചു.
ഐക്യ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കികൊണ്ട് പിന്മാറുന്ന രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ഫറൂഖ്. പ്രതിപക്ഷ കക്ഷികള്‍ ആദ്യം ശരദ് പവാറിനെ സമീപിച്ചെങ്കിലും മത്സരിക്കാന്‍ തയാറല്ലെന്ന് അദേഹം അറിയിക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന എന്നതായിരുന്നു പവാര്‍ മുന്നോട്ടുവെച്ച ന്യായീകരണം.
പ്രതിപക്ഷ കക്ഷികളുടെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള മമതയുടെ നീക്കത്തിന് ആദ്യമേ തിരിച്ചടി ലഭിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി. ബിജു ജനതാദള്‍, ശിരോമണി അകാലിദള്‍, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ മമത വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കേജരിവാളിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: