നാടക രചയിതാവും ആസ്വാദകനും കലാ ഉപാസകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും ,ചലച്ചിത്രസംവിധായകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും ആയ വിനോദ് മങ്കരക്കും മലയാളീ നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ഹ്യുസ്റ്റണിൽ നടന്ന ചടങ്ങിൽ ഡോ. സുനന്ദ നായർ അതിഥികളെ സദസിനു പരിചയപ്പെടുത്തി .
ദൈവദത്തമായ കല വില്പന ചരക്കാക്കി മാത്രം ഉപയോഗിക്കുന്നവരെ തിരസ്ക്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സൂര്യ കൃഷ്‍ണമൂർത്തി അഭിപ്രായപ്പെട്ടു .പുരാതന കലാരൂപങ്ങളെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം .നാട്ടിൽ കലാകാരന്മാരെ ആദരിക്കുന്നതിൽ അസമത്വം നില നിൽക്കുന്നുണ്ട് ദൃശ്യ മാധ്യമങ്ങളിലെ കലാ കാരന്മാർക്ക് അമിത പ്രാധാന്യം ലഭിക്കുമ്പോൾ ,കലാ ജീവിതം തപസ്യ ആക്കി മാറ്റിയ ഒരു പാട് കലാകാരന്മാർ അവഗണിക്കപ്പെടുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു
സമൂഹത്തിനു ഊർജം പകർന്നു നൽകുന്ന യഥാർത്ഥ കലാകാരൻമാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം എന്ന് വിനോദ് മങ്കര പറഞ്ഞു .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ചും അത് കാലഹരണ പ്പെട്ടു പോകാതെ നോക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
2023 ജൂലൈ യിൽ ൽ ഹ്യുസ്റ്റണിൽ നടക്കുന്ന വിശ്വ ഹിന്ദു കൺവെൻഷനിലേക്കു രണ്ടു പേരു ടെയും സാന്നിധ്യം കാംക്ഷിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .ക്ഷണം സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ഇരുവരും അറിയിച്ചു .സംസ്കൃത ഭാഷയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ മന്ത്ര തയാർ ആണെന്ന് ട്രസ്റ്റീ ചെയർ ശ്രീ ശശിധരൻ നായർ അറിയിച്ചു .ചടങ്ങുകൾക്കു മന്ത്ര സെക്രെട്ടറി അജിത് നായർ നേതൃത്വം നൽകി .കലാ രംഗത്തെ പ്രമുഖരായ രണ്ടു വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിച്ച ഡോ :സുനന്ദാ നായർക്കും ആ സുന്ദ ര മുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തിയ സദസിനും കൺവെൻഷൻ ചെയർ ഗിരിജാ കൃഷ്ണൻ നന്ദി അറിയിച്ചു .
രഞ്ജിത് നായർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: