ന്യൂദല്‍ഹി: ഒരാള്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയാന്‍ നിയമനിര്‍മ്മാണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. രണ്ട് സീറ്റിലും ജയിക്കുമ്പോള്‍ ഒന്നില്‍ ഒഴിയേണ്ടി വരുന്നത് ജനങ്ങളെ അനാവശ്യമായ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുമെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി.
ഇരുപത് വര്‍ഷം പഴക്കമുള്ള നിര്‍ദേശമാണ് ഇപ്പോള്‍ കമ്മിഷന് വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. കേന്ദ്രനിയമ മന്ത്രാലയത്തിലെ ലജിസ്ലേറ്റിവ് സെക്രട്ടറിയുമായുള്ള സംഭാഷണത്തിനിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ 2004ലെ നിര്‍ദേശത്തെക്കുറിച്ച് സംസാരിച്ചത്. 1996ന് മുമ്പ് വരെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: