തിരുവനന്തപുരം:വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വ്യവസായശാലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രവാസികള്‍. ലോക കേരളസഭയുടെ ഭാവി, പ്രവാസം പുതിയ തൊഴിലിടങ്ങളും നൈപുണ്യ വികസനവും എന്ന സെഷനിലാണ് പ്രതിനിധികള്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ യഥാസമയം വിലയിരുത്തി മുന്നോട്ട് പോയാലേ ഭാവിയിലെ തൊഴിലവസരങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുള്ളു.
ഡിജിറ്റല്‍, ഊര്ജ്ജമേഖലകളിലാണ് വരും വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുക. ലോകത്ത് തൊഴില്‍ നഷ്ടപ്പെടുന്നതിനേക്കാളേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: