ന്യൂദല്‍ഹി: കടമെടുപ്പില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി റിസര്‍വ് ബാങ്ക്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കേരളം, പഞ്ചാബ്, രാജസ്ഥാന്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയത്. ഈ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘം തയ്യാറാക്കിയ ലേഖനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ നിര്‍ണായക പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദം ചില മുന്നറിയിപ്പുകള്‍ നല്കുന്നു.
ബിഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നീ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക്, അവരുടെ മൊത്തം കടം സുസ്ഥിരമല്ല, കാരണം കടത്തിന്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ചയെ മറികടന്നിരിക്കുയാണെന്നും ആര്‍ബിഐ പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: