ന്യൂദല്‍ഹി: 44ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപ്രധാനമായ ദീപശിഖാ റിലേ ജൂണ്‍ 19ന് വൈകുന്നേരം അഞ്ചു മണിക്ക് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അദ്ദേഹം സദസ്സിനെ അഭിസംബോധനയും ചെയ്യും.
ഈ വര്‍ഷം, ആദ്യമായി അന്താരാഷ്ട്ര ചെസ്സ് സംഘടന ഒളിമ്പിക് പാരമ്പര്യത്തിന്റെ ഭാഗമായ ദീപശിഖാ റിലേ ചെസ്സ് ഒളിമ്പ്യാഡില്‍ ആരംഭിക്കുകയാണ്. ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റിലേ നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ശ്രദ്ധേയമായി, ചെസ്സിന്റെ ഇന്ത്യന്‍ വേരുകള്‍ കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു, ചെസ്സ് ഒളിമ്പ്യാഡിനുള്ള ദീപശിഖാ റിലേയുടെ ഈ പാരമ്പര്യം ഇനിമുതല്‍ എല്ലായ്പ്പോഴും ഇന്ത്യയില്‍ ആരംഭിക്കുകയും ആതിഥേയരാജ്യത്ത് എത്തുന്നതിന് മുമ്പ് എല്ലാ ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കുകയും ചെയ്യും.
അന്താരാഷ്ട്ര ചെസ്സ് സംഘടനയുടെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് പ്രധാനമന്ത്രിക്ക് ദീപം കൈമാറും. അദ്ദേഹം അത് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിന് കൈമാറും. ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് അവസാന സമാപനത്തിന് മുമ്പ് ഈ ദീപശിഖ 40 ദിവസത്തിനുള്ളില്‍ 75 നഗരങ്ങളിലേക്ക് കൊണ്ടുപോകും. എല്ലാ സ്ഥലങ്ങളിലും സംസ്ഥാനത്തെ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ പന്തം ഏറ്റുവാങ്ങും.
44ാമത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ ചെന്നൈയില്‍ നടക്കും. 1927 മുതല്‍ സംഘടിപ്പിക്കുന്ന അഭിമാനകരമായ മത്സരം ഇന്ത്യയിലും 30 വര്‍ഷത്തിന് ശേഷം ഏഷ്യയിലും ആദ്യമായി ആതിഥേയത്വം വഹിക്കുന്നു. 189 രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനാല്‍, ഏതൊരു ചെസ് ഒളിമ്പ്യാഡിലും പങ്കെടുക്കുന്ന ഏറ്റവും വലിയ പങ്കാളിത്തമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: