മുംബൈ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മ്മയെ കാണാനില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ദല്‍ഹി അരിച്ചുപെറുക്കുകയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മുംബൈ പൊലീസ് പറഞ്ഞു.
കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
റാസ അക്കാദമി എന്ന ഇസ്ലാമിക മൗലിക വാദ സംഘടന പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ പേരില്‍ മെയ് 28ന് ചോദ്യം ചെയ്യലിനായി മുംബൈ പൊലീസ് നൂപുര്‍ ശര്‍മ്മയെ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് മുംബൈ പൊലീസ് നൂപുര്‍ ശര്‍മ്മയെ തേടി ദല്‍ഹിയില്‍ എത്തിയത്. എന്നാല്‍ അവരെ താമസസ്ഥലത്ത് കണ്ടെത്താനായില്ല.
നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് മുംബൈ പൊലീസിന്റെ വാദം. പ്രവാചകനിന്ദ ആരോപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നൂപുര്‍ ശര്‍മ്മയെ ബിജെപി പ്രാഥമകി അംഗത്വത്തില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു.നൂപുര്‍ ശര്‍മ്മ പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗഭീഷണികളും തലവെട്ട് ഭീഷണികളും തുടര്‍ച്ചയായി ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: