ന്യൂദല്‍ഹി: ഇന്ത്യാ ടുഡേ ടിവിയുടെ ജേണലിസ്റ്റായിരുന്നു സുബ്രഹ്മണ്യം സ്വാമിയോട് ആ ചോദ്യം ചോദിച്ചത്. “കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് രാഹുലിനെയും സോണിയയെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയല്ലേ?”. ഇതിന് സുബ്രഹ്മണ്യം സ്വാമി നല്കിയ മറുപടി കേട്ട് എല്ലാവരും ഞെട്ടി.
“കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ഇങ്ങിനെ ചോദിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? അവര്‍ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ കള്ളക്കേസില്‍ കുടുക്കി മഹാരാഷ്ട്രയിലെ ഭീകരവാദ വിരുദ്ധ സെല്‍ ഉടുതുണി അഴിച്ച് സാധ്വി പ്രഗ്യയെ ക്രൂരമായി തല്ലിയില്ലേ? ഇതിന് പിന്നില്‍ അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസല്ലേ ചുക്കാന്‍ പിടിച്ചത്?”- സുബ്രഹ്മണ്യം സ്വാമിയുടെ ഈ അപ്രതീക്ഷിത വിവരണം കേട്ട് മാധ്യമപ്രവര്‍ത്തകനും ഒന്ന് ഞെട്ടി. ശക്തമായ ഹിന്ദുത്വനിലപാടുള്ള നേതാക്കളെ വേട്ടയാടാന്‍ രാജ്യം ഭരിയ്ക്കുന്ന കോണ്‍ഗ്രസ് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രഗ്യാ താക്കൂറിനെ കേസില്‍ പ്രതിയാക്കിയത്.
“പാകിസ്ഥാനി ചാരന്മാരെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ അറിയുന്ന മികച്ച ആര്‍മി കേണലാണ് പുരോഹിത്. അദ്ദേഹത്തിന് ജമ്മു കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഏറെ ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഈ കേണല്‍ പുരോഹിതിനെ രാജ്യദ്രോഹിയും ഹിന്ദു ഭീകരവാദിയും ആയി ചിത്രീകരിച്ച് ജയിലിലിട്ട് പീഢിപ്പിച്ചത് ആരാണ്? അദ്ദേഹത്തെ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ കള്ളക്കേസില്‍ കുടുക്കിയത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. അപ്പോള്‍ ഇവര്‍ക്ക് ഭരണത്തിലിരിക്കുമ്പോള്‍ ക്രൂരതകള്‍ ചെയ്യാം. ബിജെപി സര്‍ക്കാര്‍ ശരിയായ കുറ്റങ്ങളുടെ പേരില്‍ ഇവരെ ശിക്ഷിക്കാന്‍ പാടില്ല, അല്ലേ?”- സ്വാമി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇന്ത്യാ ടുഡേ ജേണലിസ്റ്റിനും ഉത്തരം മുട്ടി.
കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ 2008ലെ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ ഒമ്പതുവര്‍ഷത്തോളമാണ് ജയിലിലിട്ട് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പീഡിപ്പിച്ചത്. മാലിഗാവോണ്‍ സ്ഫോടനക്കേസിലെ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് 2009ല്‍ അറസ്റ്റ് ചെയ്ത പുരോഹിതിന് പിന്നീട് 2017ലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഈ കേസ് എന്‍ ഐഎ അന്വേഷിച്ച് സത്യം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: