ന്യൂദല്‍ഹി: പ്രതിരോധ മേഖലയിലെ പരിഷ്കാരം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ശരിയായ ദിശയിലുള്ള പരിഷ്ക്കാരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ യുദ്ധരീതികള്‍ക്ക് അനുസരിച്ച് പദ്ധതി മാറ്റത്തിന് വഴിയൊരുക്കുമെന്നും മനീഷ് തിവാരി പറഞ്ഞു.
കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ അഗ്നിപഥിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ കേന്ദ്രത്തെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, ആരോപണങ്ങള്‍ക്കെതിരെ മുന്‍ വ്യോമസേനാ മേധാവി രംഗത്തുവന്നു. പദ്ധതി യുവാക്കള്‍ക്ക് സ്ഥിരം നിയമനം നഷ്ടപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആര് കെ എസ് ബദൗരിയ പറഞ്ഞു. പ്രതിരോധ സേനകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സ്ഥിരം തൊഴില്‍ നഷ്ടമാകുമെന്നാണ് പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അദേഹം വ്യക്തമാക്കി.
അഗ്നിപഥിനെതിരെ സിപിഎമ്മും രംഗത്തുവന്നിരുന്നു. പദ്ധതി ദേശീയ താല്പര്യങ്ങള്ക്ക് എതിരാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എം.എ ബേബി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: