ന്യൂദല്‍ഹി: ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു(35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകള്‍ കല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു.ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ അറസ്റ്റ് ഉണ്ടാവുന്നത്.ഇതോടെ അനിശ്ചിതത്വത്തിന്റെ വര്‍ഷങ്ങളാണ് അവസാനിക്കുന്നത് എന്ന ആശ്വാസത്തിലാണ് സി.ബി.ഐ.ചണ്ഡിഗഢ് കോടതിയില്‍ ഹാജരാക്കിയ കല്യാണിയെ നാലുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്യാണി സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും, ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ഉണ്ടായതെന്നും സി.ബി.ഐ വക്താവ് അറിയിച്ചു.കേസില്‍ 10 ദിവസത്തെ കസ്റ്റഡി സി.ബി.ഐ ആവ്ശ്യപ്പെട്ടെങ്കിലും നാല് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.കൊലയ്ക്ക് ഉപയോഗിച്ച ആയുധവും,വാഹനവും കണ്ടെത്താനും, കൊല നടന്ന സാഹചര്യം വ്യക്തമാക്കാനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐ പറയുന്നത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ് സിദ്ദുവിന്റെ പൗത്രനാണ് സിപ്പി സിദ്ദു.2015 സെപ്തംബകര് 20നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഢിലെ സെക്ടര്‍ 27ലെ പാര്‍ക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു.കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.ഇതോടെ കേസ് 2016ല്‍ സി.ബി.ഐയ്ക്ക് വിട്ടു.എന്നാല്‍ അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
പ്രണയതകര്‍ച്ചയാണ് കൊലപാതകത്തില്‍ അവസാനിച്ചത്.സിപ്പി സിദ്ദുവും കല്യാണിയും പ്രണയത്തിലായിരുന്നു.സിദ്ദുവിനെ വിവാഹം ചെയ്യാന്‍ കല്യാണി ആഗ്രഹിച്ചിരുന്നു.എന്നാല്‍ ഈ വിവാഹത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു.ഇതോടെ സിദ്ദുവിനോട് കല്യാണിക്ക് കടുത്ത പകയായി.കല്യാണിയുടെ സ്വകാര്യ ചിത്രങ്ങള്‍ സിദ്ദു അവളുടെ മാതാപിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തത് പക വര്‍ദ്ധിക്കാന്‍ കാരണമായി.സെപ്തംബര്‍ 18ന് കല്യാണി സുഹൃത്തുക്കളുടെ ഫോണ്‍വഴി സിദ്ദുവിനെ ബന്ധപ്പെടുകയും,ചണ്ഡിഗഢിലെ സെക്ടര്‍ 27ലുളള പാര്‍ക്കില്‍ വരാന്‍ ആവ്ശ്യപ്പെടുകയും ചെയ്തു.ഇതനുസരിച്ച് ഇവര്‍ തമ്മില്‍ പാര്‍ക്കില്‍ വെച്ച് കണ്ടതായി സി.ബി.ഐ പറയുന്നു.സിദ്ദു കൊല്ലപ്പെട്ട സമയത്ത് കല്യാണിയും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതിന് സി.ബി.ഐയ്ക്ക് തെളിവുകള്‍ ലഭിച്ചു.അജ്ഞാതനായ കൊലയാളിക്കൊപ്പം, കല്യാണിയും ചേര്‍ന്നാണ് സിദ്ദുവിനെ കൊലപ്പെടുത്തിയത് സി.ബി.ഐ വ്യക്തമാക്കി.വെടിയേറ്റ് സിദ്ദു വീണയുടന്‍ അവര്‍ ഒടി രക്ഷപെട്ടു.
2016ല്‍ സിബിഐ കേസ് ഏറ്റെടുത്തു. സിപ്പി സിദ്ദു കൊലപ്പെടുന്ന സമയത്ത് അയാള്‍ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.കേസില്‍ എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് പാരിതോഷികമായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു.അതോടൊപ്പം ഒരു പരസ്യവും ഉണ്ടായിരുന്നു.’ സിദ്ദുവിന്റെ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു,അവര്‍ നിരപാരാധിയാണെങ്കില്‍,അവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ അക്കാര്യം അവര്‍ ഞങ്ങളെ അറിയിക്കേണ്ടതാണ്.ഇല്ലെങ്കില്‍ അവര്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കേണ്ടിവരും’ ഇങ്ങനെയാണ് പരസ്യ വാചകം.എന്നാല്‍ ആരും തന്നെ മുന്നോട്ട് വന്നില്ല.
2020ല്‍ കേസുമായി ബന്ധപ്പെട്ട് ‘ അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട്’ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.കൊലയില്‍ ഒരു സ്ത്രീയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടു.2021ല്‍ പാരിതോഷികം പത്ത് ലക്ഷമായി ഉയര്‍ത്തി.കേസുമായി ബന്ധപ്പെട്ട് അവസാനം വിചാരണ നടക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് കല്യാണിയുടെ അറസ്റ്റ് ഉണ്ടായത്.ദേശീയ ഷൂട്ടിങ് താരമായി സിപ്പി സിദ്ദു, ഒളിംപിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കൊപ്പം 2001ല്‍ പഞ്ചാബ് ദേശീയ ഗെയ്ിംസില് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിട്ടുണ്ട്.ഇന്ത്യന്‍ പാരാലിംപിക്സ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: