ടെഹ്‌റാന്‍: റഷ്യന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ കപ്പലുകള്‍ക്കും പുതിയ വാണിജ്യ ഇടനാഴിയില്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കി ഇറാന്‍. രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെ കടന്ന് എത്തുന്ന ഇരുരാജ്യങ്ങളുടെ കപ്പലുകള്‍ക്കും ഇറാന്‍ അകമ്പടി സുരക്ഷ നല്‍കും. ഇറാന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. 41 ടണ്‍ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്‌നറുകളാണ് ഇന്ത്യയിലേക്ക് ആദ്യമായി റഷ്യയില്‍ നിന്ന് അയച്ചത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിങ് ലൈന്‍സ് ഗ്രൂപ്പാണ് ഇടപാടിനു ചുക്കാന്‍ പിടിക്കുന്നത്.
25 ദിവസത്തിനകം കണ്ടെയ്‌നര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഉപരോധം നേരിടുന്ന റഷ്യയ്‌ക്കു നിലവിലെ സാഹചര്യത്തില്‍ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴി പ്രധാനമാണ്. റഷ്യയെയും ഏഷ്യന്‍ മാര്‍ക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറാനുള്ള സാധ്യതയാണ് ഇറാന്‍ പരിശോധിക്കുന്നത്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യ കുറച്ചിരുന്നു. തുടര്‍ന്ന് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇറാന്റെ പ്രഖ്യാപനം എത്തിയതോടെ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴിലൂടെ ക്രൂഡ് ഓയില്‍ ഷിപ്പുകളും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എത്തും. ലോകത്തെ തന്നെ മാറ്റിമറിക്കുന്നതാണ് ഇറാന്റെ പ്രഖ്യാപനം.
കാസ്പിയന്‍ കടല്‍ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട 41 ടണ്‍ ഭാരമുള്ള 40 അടിയുമുള്ള രണ്ട് കണ്ടെയ്‌നറുകള്‍ അടങ്ങിയ ചരക്ക് കപ്പലാണ് പുതിയ വ്യാപാര ഇടനാഴിയിലൂടെ കടന്നുപൊയ്‌കൊണ്ടിരിക്കുനന്നത്. അസ്ട്രഖാനിലെ സംയുക്ത ഉടമസ്ഥതയിലുള്ള ഇറാനിയന്റഷ്യന്‍ ടെര്‍മിനലിന്റെ ഡയറക്ടര്‍ ദാരിയുഷ് ജമാലിയാണ് വാര്‍ത്ത ഏജന്‍സികളോട് ഇക്കാര്യം വ്യക്തമാക്കിയത്.
അസ്ട്രഖാനില്‍ നിന്ന്, ചരക്ക് കാസ്പിയന്‍ കടന്ന് വടക്കന്‍ ഇറാനിയന്‍ തുറമുഖമായ അന്‍സാലിയിലേക്ക് എത്തിക്കുകയും റോഡ് മാര്‍ഗം പേര്‍ഷ്യന്‍ ഗള്‍ഫിലെ തെക്കന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസിലേക്കും മാറ്റും. ശേഷം, അവിടെ നിന്ന് കപ്പലില്‍ കയറ്റി ഇന്ത്യന്‍ തുറമുഖമായ നവാ ഷെവയിലേക്ക് എത്തും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണല്‍ ഓഫീസുകളുമാണ് കൈമാറ്റം ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം 25 ദിവസമെടുക്കും.
ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്‌ക്കുള്ള കയറ്റുമതികള്‍ വിപുലീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യറഷ്യ വിപണി ബന്ധം സുഗമമാക്കാനും അതില്‍ പങ്കാളിയാകാനും ഇറാനും താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാനിയന്‍ കാസ്പിയന്‍ കടല്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്ന ചരക്കുകള്‍ തെക്കുകിഴക്കന്‍ തുറമുഖമായ ചബഹാറിലേക്ക് മാറ്റാന്‍ കഴിയുന്ന ഒരു റെയില്‍പാത നിര്‍മ്മിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ഇന്ത്യ-ഇറാന്‍-റഷ്യ അച്ചുതണ്ട് രൂപപെട്ടാന്‍ ഈ നടപടികളിലൂടെ സാധിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും കൂടുതല്‍ വ്യാപാര കൈമാറ്റങ്ങള്‍ ഈ പാതയിലൂടെ നടത്താനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: