ന്യൂദല്‍ഹി: ഇന്ത്യയുടെ കോവിഡ് 19 വാക്സിനേഷനുകളുടെ എണ്ണം 195.50 കോടി കവിഞ്ഞു. 2,51,27,455 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16നാണ് രാജ്യവ്യാപകമായി ആദ്യ ഘട്ട കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. രണ്ടാം ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു. പ്രതിരോധ മരുന്ന് കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണശൃംഖല സുതാര്യമാക്കാനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്സിനുകള്‍ നല്‍കുന്നുണ്ട്. പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
12 മുതല്‍ 14 വയസ്സുവരെ പ്രായമുള്ളവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 നാണ് ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.53 കോടിയിലധികം (3,53,38,654) കുട്ടികള്‍ക്ക് ആദ്യ ഡോസും 1.99 കോടിയിലധികം (1,99,76,214) രണ്ടാം ഡോസും നല്കി.
ആരോഗ്യ പ്രവര്‍ത്തകരില്‍ 1,04,07,923 പേര്‍ക്ക് ഒന്നാം ഡോസും. 1,00,52,120 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 54,44,586 പേര് കരുതല്‍ ഡോസ് സ്വീകരിച്ചത്. 1,84,21,011 മുന്നണിപ്പോരാളികള്‍ ഒന്നാം ഡോസ് എടുത്തപ്പോള്‍ 1,76,04,916 പേര് രണ്ടാം ഡോസും 93,12,291 പേര് കരുതല്‍ ഡോസുമെടുത്തു.
15 മുതല്‍ 18 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ 5,99,40,200 പേര് ഒന്നാം ഡോസും 4,72,35,257 പേര് രണ്ടാം ഡോസും എടുത്തു. 18 മുതല്‍ 44 വയസ്സുവരെയുള്ളവരില്‍ 55,77,26,544 പേര്‍ക്ക് ഒന്നാം ഡോസും 49,59,63,394 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഇവരില്‍ 16,62,301 പേരേ കരുതല്‍ ഡോസ് സ്വീകരിച്ചുള്ളൂ.
45-59 പ്രായപരിധിയിലുള്ളവര്‍ 20,33,57,943 പേര് ഒന്നാം ഡോസും 19,22,30,323 പേര് രണ്ടാം ഡോസും 19,00,681 പേര് കരുതല്‍ ഡോസും സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ളവരില്‍ ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ യഥാക്രമം 12,71,80,902ും, 11,99,81,067ും ആണ്. 2,13,50,944 പേര് കരുതല്‍ ഡോസും എടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53,637 ആയി. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.12 ശതമാനം ആണിത്. ദേശീയ രോഗമുക്തി നിരക്ക് 98.66 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,718 പേര് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,67,088 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: