ന്യൂദല്‍ഹി: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം നല്കിയ 446.83 കോടിയുടെ വായ്പയ്ക്ക് കേന്ദ്രം മൂന്നു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ വാര്‍ഷിക ഗഡു അടയ്ക്കാന്‍ മൂന്നു വര്‍ഷത്തെ സാവകാശം ലഭിച്ചു.
വായ്പാ തിരിച്ചടവിന്റെ വാര്‍ഷിക ഗഡു 2018-19ലും 2019-20ലും നല്‍കിയിരുന്നു. എന്നാല്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അടയ്ക്കാന്‍ കൊച്ചി പോര്‍ട്ട് അതോറിറ്റിക്ക് സാധിച്ചില്ല. പത്തു തവണകളായാണ് അടച്ചു തീര്‍ക്കേണ്ടത്. രണ്ടു ഗഡു അടച്ചു. ബാക്കി ഏഴ് ഗഡുക്കള്‍ മൂന്നുവര്‍ഷം കഴിഞ്ഞ് അടച്ചുതുടങ്ങിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: