ശ്രീനഗര്‍: നാല്പത്തിമൂന്ന് ദിവസം നീളുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര ഈ മാസം 30ന് ആരംഭിക്കും. രണ്ട് പാതകളിലൂടെയാണ് തീര്‍ത്ഥാടനം. 48 കിലോമീറ്റര്‍ വരുന്ന തെക്കന്‍ കശ്മീരിലെ പഹല്‍ഗാം പരമ്പരാഗത പാതയും 14 കിലോമീറ്റര്‍ വരുന്ന മധ്യകശ്മീരിലെ ഗന്ധര്‍ബാള്‍ വഴിയുമാണ് യാത്ര. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനവും ഈ വര്‍ഷത്തെ യാത്രയുടെ പ്രത്യേകതയാണ്.
രണ്ടര ലക്ഷം തീര്‍ത്ഥാടകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായിരിക്കും ഇത്തവണത്തെതെന്നാണ് വിലയിരുത്തല്‍. ഏതാണ്ട് 6-8 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. കശ്മീരിന്റെ സാമ്പത്തിക രംഗത്തും വലിയ ഉണര്‍വേകുന്നതാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: