മുംബൈ: ശരത് പവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത 22 വയസ്സായ ഫാര്‍മസി വിദ്യാര്‍ത്ഥിയായ നിഖില്‍ ഭാംറെയെ ഒരു മാസമായി ജയിലിലിട്ട നടപടിയെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി.
നിഖില്‍ ഭാംറെയ്ക്ക് വേണ്ടി അഡ്വ. സുഭാഷ് ജാ നല്കിയ പരാതിയില്‍ രണ്ട് ജഡ്ജിമാരടങ്ങിയ ഡിവിഷന് ബെഞ്ച് വാദം കേട്ടു. ഇങ്ങിനെ ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസമായി ജയിലിലിട്ട നടപടി ശരത് പവാറിനെപ്പോലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡ് നേടിയ വ്യക്തിക്ക് തന്നെ മാനഹാനിയുണ്ടാക്കുന്ന നടപടിയാണെന്ന് ജഡ്ജി ഷിന്‍ഡെ പറഞ്ഞു. അതുകൊണ്ട് ഉടനെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥിയായ നിഖില്‍ ഭംമ്രെയെ മോചിപ്പിക്കാന്‍ വിരോധമില്ലെന്ന പ്രസ്താവന വാങ്ങാന്‍ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറായ അരുണ പൈയ്ക്ക് നിര്‍ദേശം നല്കി. ശരത് പവാറിനെ വിമര്‍ശിച്ചതിന് കേതകി ചിതാലെ എന്ന മറാഠി നടിയും ഒരു മാസമായി ജയിലില്‍ കഴിയുകയാണ്.
“ട്വീറ്റില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഈ ട്വീറ്റ് എങ്ങിനെയാണ് ഇതിനൊക്കെ കാരണമായി കണക്കാക്കാനാവുക? എന്താണ് പൊലീസിനെ കേസെടുക്കാന്‍ പ്രേരിപ്പിച്ചത്. “- ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസത്തോളം ജയിലിലിടാന്‍ ശരത് പവാറിനെപ്പോലെ തിളക്കമാര്‍ന്ന ഒരു വ്യക്തിത്വം ഒരിയ്ക്കലും ആഗ്രഹിക്കില്ലെന്ന് ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. പൊലീസ് അന്വേഷണമാണ് നിഖില്‍ ഭാമ്രെയെ കുറ്റക്കാരനായി കണ്ടെത്തിയതെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞത് കോടതിക്ക് തൃപ്തികരമായില്ല.
എന്‍സിപി നേതാവ് ശരത് പവാറിനെതിരെ പ്രകോപനപരമായ ട്വീറ്റ് ചെയ്ത യുവാവായ നിഖില്‍ ഭാമ്രെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍സിപി മന്ത്രി ജിതേന്ദ്ര അഹ് വാദിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് നിഖില്‍ ഭാമ്രെയെ അറസ്റ്റ് ചെയ്തത്.
“ബാരമതിയില്‍ ഒരു നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കുന്നതിന് സമയമായി. ബാരാമതിയിലെ ഒരു ഗാന്ധിയ്ക്ക് വേണ്ടി, ക്ഷമിയ്ക്കൂ, അങ്കിള്‍” – ഇതായിരുന്നു നിഖില്‍ ഭാമ്രെയുടെ ട്വീറ്റ്. ഇതില്‍ ഒരു വധസൂചന കൂടി മണക്കുന്നതായി എന്‍സിപി നേതാക്കള്‍ പറയുന്നു. കാരണം എന്‍സിപി നേതാവ് ശരത് പവാര്‍ പൂനെയിലെ ബാരാമതിയില്‍ നിന്നുള്ള നേതാവാണ്. ട്വീറ്റ് വന്ന നിഖില്‍ ഭാമ്രെയുടെ നിഖില്‍ഭാമ്രെ8 എന്ന ട്വിറ്റര്‍ പേജ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ട്വീറ്റും അപ്രത്യക്ഷമായി.
നിഖില്‍ ഭാംറെയുടെ വിവാദ ട്വീറ്റ്ഇത് ഇപ്പോള്‍ നീക്കം ചെയ്തു:
മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് നിഖില്‍ ഭാമ്രെ എന്ന വിദ്യാര്‍ത്ഥിയെ പ്രകോപിച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. ഇത് മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിച്ചിരുന്നു. നിഖില്‍ ഭാര്‍മെയുടെ ട്വീറ്റ് കണ്ടയുടന്‍ ഈ യുവാവിനെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് നിഖില്‍ ഭാര്‍മെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നിഖില്‍ ഭാമ്രെയെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കിയത്. ഇപ്പോള്‍ വിവിധ സ്റ്റേഷനുകളിലായി എന്‍സിപിക്കാര്‍ ആറോളം കേസുകള്‍ നിഖില്‍ ഭാമ്രെയ്ക്കെതിരെ നല്‍കിയിട്ടുണ്ട്. 153,153എ, 500, 501, 504 505, 506 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: