കൊട്ടാരക്കര: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായ കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ സിപണ്ടിഎം നീക്കം. കൊട്ടാരക്കര-പൂവറ്റൂര്‍ റോഡരികില്‍ നിര്‍മാണത്തിലിരിക്കുന്ന സ്തൂപം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഇത് പൊളിക്കണമെന്ന ആവശ്യവുമായാണ് സിപിഎം രംഗത്ത് വന്നത്. ഇതോടെ പുസ്തക സ്തൂപത്തിന്റെ നിര്‍മാണത്തിലൂടെ ഒരു നാടിന്റെ മുഴുവന്‍ അക്ഷരസ്നേഹം വിളിച്ചോതുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനാണ് വിലങ്ങുവീണത്.
പെരുംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പുസ്തകസ്തൂപം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വായനശാല അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പെരുങ്കുളത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികാഘോഷ ഭാഗമായാണ് പുസ്തക സ്തൂപത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
19ന് കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ സ്തൂപത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കെയാണ് ഇപ്പോള്‍ വായനശാലയ്ക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നോട്ടീസെത്തിയത്. നേരത്തെ തന്നെ സ്തൂപ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പില്‍ അപേക്ഷ നല്‍കിയതായും മന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ച ശേഷമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതെന്നും വായനശാല അധികൃതര്‍ പറയുന്നു. എന്നാല്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടി പ്രദേശത്തെ തന്നെ സിപണ്ടിഎമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണ് നിര്‍മാണം നിര്ത്തിവയ്പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഇപ്പോഴത്തെ നോട്ടീസെന്നും പെരുകുളം നിവാസികള്‍ വ്യക്തമാക്കുന്നു.
റോഡുവികസനം നടക്കുമ്പോള്‍ മാറ്റിസ്ഥാപിക്കാവുന്ന രീതിയിലുള്ള പുസ്തക സ്തൂപം ഒരുലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: