തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 21നു കേരളത്തിലെത്തും. സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 50,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം തിരുവനന്തപുരത്തു നിര്‍വഹിക്കും.
ദേശീയപാത വികസനമുള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രിയുടെ വരവോട് കൂടി തുടക്കമാകുക. ബിജെപി സംസ്ഥന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ചുളള ചര്‍ച്ചകളും നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോടികളുടെ പദ്ധതികള്‍ക്ക് ഉദ്ഘാടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: