കൊല്‍ക്കത്ത: അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പ് ഫുട്ബോളിനും ഇന്ത്യയ്ക്കുമിടയിലെ ദൂരം ഒരു ജയം മാത്രം. യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഹോങ്കോങ്ങിനെ തോല്‍പ്പിച്ചാല്‍ വന്‍കരയുടെ ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇന്ത്യ ചുവടുവയ്ക്കും. രാത്രി എട്ടരയ്ക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി മൈതാനത്താണ് മത്സരം.
ഗ്രൂപ്പിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യയും ഹോങ്കോങ്ങും മുഖാമുഖമെത്തുന്നത്. പക്ഷെ, ഗോള്‍ ശരാശരിയില്‍ ഹോങ്കോങ്ങാണ് മുന്നില്‍. അതിനാല്‍, ആശങ്കകളില്ലാതെ മുന്നേറാന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ആറ് ഗ്രൂപ്പുകളിലായുള്ള യോഗ്യതാ മത്സരത്തില്‍ ജേതാക്കള്‍ക്കാണ് നേരിട്ട് പ്രവേശനം. മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കാണ് പിന്നെ അവസരം. നിലവില്‍ രണ്ടാം സ്ഥാനക്കാരില്‍ നാലാമതാണ് ഇന്ത്യ. 24 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന് 13 ടീമുകള്‍ യോഗ്യത നേടി. 11 ടീമുകള്‍ക്കാണ് ഇനി അവസരം.
ഗ്രൂപ്പിലെ ആദ്യ കളിയില്‍ കംബോഡിയയെ 2-0നും രണ്ടാമത്തേതില്‍ അഫ്ഗാനെ 2-1നുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. കംബോഡിയയെ 3-0ന് തോല്‍പ്പിച്ചതിന്റെ ആനുകൂല്യമാണ് ഹോങ്കോങ്ങിന് മുന്‍തൂക്കം നല്‍കുന്നത്. അഫ്ഗാനെ 2-1നും തോല്‍പ്പിച്ചു.
സുനില്‍ ഛേത്രിയുടെ ഗോളടി മികവും മലയാളി താരങ്ങളായ ആഷിഖ് കരുണിയന്റെയും സഹല്‍ അബ്ദുള്സമദിന്റെയും മികവും ഇന്ത്യക്ക് പ്രതീക്ഷ നല്കുന്നു. അഫ്ഗാനെതിരെ ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കിയെങ്കിലും കളിയുടെ അവസാന മിനിറ്റില്‍ അഫ്ഗാന് തിരിച്ചടിച്ചു. അധിക സമയത്ത് ഛേത്രിക്ക് പകരമിറങ്ങിയ സഹലാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് ആഷിഖ് കരുണിയനും. കരുണിന്, സന്ദേശ് ജിംഗാന്, ഹര്‍മന്‍ജ്യോത് ഖബ്ര അടങ്ങുന്ന പ്രതിരോധവും ശക്തം. അനിരുദ്ധ ഥാപ്പ, ബ്രൂണൊ ഫെര്‍ണാണ്ടസ് എ്ന്നിവര്‍ മധ്യനിരയിലെ കരുത്ത്. മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം ഉദാന്ത സിങ്ങുമുണ്ട്. ഇന്ന് ജയിച്ച് മുന്നേറാമെന്ന പ്രതീക്ഷയിലാണ് പരിശീലകന് ഇഗാര്‍ സ്റ്റിമോവിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: