ന്യൂദല്‍ഹി: ജനകീയ സമരങ്ങളിലൂടെ മാത്രമേ ഭരണകൂടത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിര്‍േദശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അദേഹം തള്ളിപ്പറയാന്‍ തയാറായില്ലന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം, അവസാന കാലത്ത് രാവണന് കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ് ഇപ്പോള്‍ പിണറായിയും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. രാവണന് തന്റെ പ്രജകളെയും സൈന്യത്തെയും വരെ സംശയമായിരുന്നു. ആധുനിക രാവണന് പിണറായിയുടെ അവസ്ഥയും ഇതു തന്നെയാണ്. അവസാനം ഉറക്കത്തില്‍ നിന്ന് കുംഭകര്‍ണ്ണനെ വിളിച്ചുണര്‍ത്തിയാണ് യുദ്ധം നടത്തിയത്. ഇവിടെ കുംഭകര്ണ്ണനു പകരം ജയരാജനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
പോലീസ് വലയത്തിനുള്ളില്‍ നിന്ന് പിണറായി വിജയന് വീമ്പിളക്കുകയാണ് സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അദേഹം തയ്യാറാകണം. സ്വപ്ന കൊടുത്ത രഹസ്യമൊഴിയില്‍ തന്റെ ഭാഗം കോടതിയില്‍ ബോധിപ്പിക്കുന്നതിനു പകരം അവര്‍ക്കെതിരെ കേസെടുക്കുകയാണ്. തന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണിങ്ങനെ ഭയപ്പെടുന്നത്.തട്ടിപ്പുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് മുഖ്യമന്ത്രിയുടെ ജ്യേഷ്ഠന്റെ മകന് മാധ്യമപ്രവര്ത്തകന് നേരെ വധഭീഷണി മുഴക്കിയിട്ട് അതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.സുരേന്ദന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: