തിരുവനന്തപുരം: അവസാന കാലത്ത് രാവണന് കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ് ഇപ്പോള്‍ പിണറായിയും ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്. രാവണന് തന്റെ പ്രജകളെയും സൈന്യത്തെയും വരെ സംശയമായിരുന്നു. ആധുനിക രാവണന് പിണറായിയുടെ അവസ്ഥയും ഇതു തന്നെയാണ്. അവസാനം ഉറക്കത്തില്‍ നിന്ന് കുംഭകര്‍ണ്ണനെ വിളിച്ചുണര്‍ത്തിയാണ് യുദ്ധം നടത്തിയത്. ഇവിടെ കുംഭകര്ണ്ണനു പകരം ജയരാജനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
പോലീസ് വലയത്തിനുള്ളില്‍ നിന്ന് പിണറായി വിജയന് വീമ്പിളക്കുകയാണ് സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അദേഹം തയ്യാറാകണം. സ്വപ്ന കൊടുത്ത രഹസ്യമൊഴിയില്‍ തന്റെ ഭാഗം കോടതിയില്‍ ബോധിപ്പിക്കുന്നതിനു പകരം അവര്‍ക്കെതിരെ കേസെടുക്കുകയാണ്. തന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണിങ്ങനെ ഭയപ്പെടുന്നത്.തട്ടിപ്പുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് മുഖ്യമന്ത്രിയുടെ ജ്യേഷ്ഠന്റെ മകന് മാധ്യമപ്രവര്ത്തകന് നേരെ വധഭീഷണി മുഴക്കിയിട്ട് അതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.സുരേന്ദന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് – സിപിഎം ബന്ധം ഉപേക്ഷിച്ച് വന്ന 68 പേര് ബിജെപിയില്‍ അംഗത്വം നല്‍കികൊണ്ട് പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പരിപാടിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് ആര്. ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ്, ഉപാധ്യക്ഷ പ്രൊഫ.വി.ടി.രമ, സംസ്ഥാന സെക്രട്ടറി കരമന ജയന്,ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങന്നൂര്‍ സതീഷ് കൗണ്‍സിലര്‍മാരായ തിരുമല അനില്‍, പി. വി.മഞ്ചു,സിമി ജ്യോതിഷ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എരുത്താവൂര്‍ ചന്ദ്രന്, മലയിന്‍കീഴ് രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: