ആലപ്പുഴ: വിവാഹ ശേഷം കേരളത്തിലെത്തിയ നയൻ താരയും വിഗ്നേഷ് ശിവനും ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇരുവരും അമ്മയുടെ ഇഷ്ട വഴിപാടായ ചാന്താട്ടം നടത്തി. ആഗ്രഹങ്ങള്‍ സഫലമാകുന്നതിനായാണ് ഭക്തർ ചെട്ടിക്കുളങ്ങര ദേവിക്ക് ചാന്താട്ടം നടത്തുന്നത്.
ഇന്ന് രാവിലെ 11മണിയോടെയാണ് ഇരുവരും ചെട്ടിക്കുളങ്ങരയിലെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ഉപഹാരം നല്കി താരങ്ങളെ ആദരിച്ചു. ജൂൺ ഒമ്പതിനായിരുന്നു മഹാബലിപുരത്തുവെച്ച് താരങ്ങൾ വിവാഹതിരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്റെയും വിവാഹം.
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു. ഇതിനു ശേഷം നയൻസും വിക്കിയും നേരെ കേരളത്തിലേക്ക് എത്തുകയായിരുന്നു. തിരുവല്ലയിലാണ് നയൻതാരയുടെ വീട്. ഇവിടെയാണ് അമ്മയും അച്ഛനും താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: