അമരാവതി: പബ്ജികളിയില്‍ തോറ്റതിന് ബന്ധുക്കളായ കുട്ടികള്‍ കളിയാക്കി പതിനഞ്ച്കാരന് ആത്മഹത്യ ചെയ്തു.ആന്ധ്രയിലെ മച്ചിലിപട്ടണം നഗരത്തിലാണ് സംഭവം നടന്നത്.കുട്ടിയുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞ് കഴിയുകയാണ്.വേനല്അവധിയ്ക്ക് കുട്ടി അച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു.അവിടെവെച്ച് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കളിയില്‍ പരാജയപ്പെട്ടു.ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ കളിയാക്കാന്‍ തുടങ്ങി.ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്ത്.
സംഭവം നടന്നത് പിതാവിന്റെ വീട്ടില്‍ വെച്ചായത് കൊണ്ട് കുട്ടികളുടെ അമ്മ പോലീസില്‍ പരാതി നല്കി.സി.ആര് പി സി 174 പ്രകാരം ദുരൂഹമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.ഈ അന്വേഷണത്തിലാണ് കുട്ടിയെ എല്ലാവരും കളിയാക്കി എന്ന് മനസിലായത്.ജൂണ്‍ 11നാണ് സംഭവം നടന്നത്.രാത്രി കുട്ടി ബന്ധുകള്‍ക്കൊപ്പം പബ്ജികളിച്ചു തോറ്റു.ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ കളിയാക്കി. ഇതോടെ കുട്ടിയുടെ അച്ഛന് പബ്ജി കളിക്കുന്നത് വിലക്കി.ഇതോടെ വിഷമം താങ്ങാനാവാതെ കുട്ടി മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചു എന്നാണ് പോലീസ് പറയുന്നത്.
കുട്ടി കൂടുതല്‍ സമയം ഗെയിംകളിക്കാരുണ്ടെന്നും, ഗെയിമില്‍ പരാജയപ്പെടുമ്പോള്‍ വിഷാദത്തില്‍ ആകാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.മുറിയില്‍ കയറി കതകടച്ച കുട്ടി രാവിലെ ആയിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.2020ല്‍ ഇന്ത്യയില്‍ പബ്ജി നിരോധിച്ചെങ്കിലും ഇതിന്റെ മറ്റ് പതിപ്പുകളായ ബാറ്റില്‍ ഗ്രൗണ്ട്സ്, മൊബൈല്‍ ഇന്ത്യ, പബ്ജി ന്യൂ സ്റ്റേറ്റ് എന്നിവ ഇന്ത്യയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: