കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പേടിത്തൊണ്ടന്‍ ആണെന്ന് അദ്ദേഹത്തിന്റെ ഭയം മാറ്റാന്‍ ഹൊറര്‍ സിനിമ കാണിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്തിനാണ് ഇത്രയും വലിയ പൊലീസ് സന്നാഹം.
കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ പൊലീസ് സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആയി മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ? മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണെന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: