ധര്‍മ്മശാല: ഷിംല കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. കോര്‍പ്പറേഷനിലെ ഏക സിപിഎം അംഗമായിരുന്നു ഷെല്ലി ശര്‍മ്മ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഷെല്ലി പറഞ്ഞു. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ രവി മേഹ്തയും പ്രതികരിച്ചു. ബിജെപി ഷിംല മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഷെല്ലിയുടെ ബിജെപി പ്രവേശനം.
ഹിമചലിന്റെ തലസ്ഥാന നഗരമായ ഷിംല നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. സത്യാ കൗന്ദാല്, ശലീന്ദര്‍ ചൗഹാന് എന്നിവരാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുണ്ടായിരുന്ന ഏക അംഗം കൊഴിഞ്ഞു പോയത് സിപിഎമ്മിന് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: