മങ്കൊമ്പ്: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി നടത്തിപ്പ് ആശങ്കയില്‍. സര്‍ക്കാരിനെ സമീപിക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. മൂലം ജലോത്സവം ജൂലൈ 12 നാണ് നടക്കേണ്ടത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇതുവരെയും ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മറ്റി യോഗത്തിലും തീയതിയില്‍ തീരുമാനമായില്ല. ദൈനം ദിനമുള്ള കൊവിഡ് ടിപിആര്‍ നിരക്കിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്താണ് തീരുമാനത്തിനുള്ള കാത്തിരിപ്പ് തുടരുന്നതെന്ന് എംഎല്‍എ പറയുന്നു.
ജലോത്സവ നടത്തിപ്പിന് ആവശ്യമായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും ആചാരത്തിന്റെ ഭാഗമായി മാത്രമാണ് വള്ളംകളി നടന്നത്. പന്ത്രണ്ടോളം കളി വള്ളങ്ങളാണ് ഇക്കുറി മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ആറ് ചുണ്ടന്, മൂന്ന് വീതം വെപ്പ്, ഇരുട്ടു കുത്തി വള്ളങ്ങളുടെ മത്സരത്തിനാണ് നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കൂടുതല്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തി വള്ളംകളി ആവേശം മൂലം വള്ളംകളിയിലൂടെ കേരളത്തിലാകമാനമെത്തിക്കുന്ന കാര്യവും പരിശോധിക്കും.
ഒരു മാസം മുമ്പേ തീരുമാനമെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഒടുവില്‍ വള്ളംകളി നടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അത് സംഘാടക സമിതിയെയും ക്ലബ്ബുകളെയും ബാധിക്കും. പ്രളയവും, മറ്റ് പ്രകൃതി ദുരന്തങ്ങളും നിമിത്തം മുന്‍ കാലങ്ങളില്‍ വളളം കളി മുടങ്ങിയതു മൂലമുണ്ടായ സാമ്പത്തീക ബാധ്യതയും നഷ്ടവുമടങ്ങിയ മുന്നനുഭവത്തിന്റെ പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇല്ലാതെ ജലോത്സവം നടത്തുക സാധ്യമല്ലെന്നും എംഎല്‍എ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: