ന്യൂദല്‍ഹി: പ്രവാചകനെതിരെ നിന്ദാകരമായ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയ്ക്ക് ഇസ്ലാം നിയമപ്രകാരം മാപ്പ് നല്‍കണമെന്ന് ജമാത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ സുഹൈബ് ഖാസ്മി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയെച്ചൊല്ലി ദേശീയ തലത്തില്‍ നടന്ന കലാപത്തില്‍ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ജമാത്ത് ഉലമ ഇ ഹിന്ദ് വിയോജിക്കുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“ഇസ്ലാം പറയുന്നത് നൂപുര്‍ ശര്‍മ്മയ്ക്ക് മാപ്പ് നല്‍കണമെന്നാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രാജ്യത്ത് നടന്ന കലാപങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു.- അദ്ദേഹം പറഞ്ഞു.
നൂപുര്‍ ശര്‍മ്മയെ സംഘടനത്തില്‍ നിന്നും സസ്പെന്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ നിയമത്തിന്റെ രാജ്യമാണ്. നിയമം ആരും കയ്യിലെടുത്തു കൂടാ. റോഡിലിറങ്ങി നിയമത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്.- ഖാസ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: