ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കലാപത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ജാവേദ് മുഹമ്മദിന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ അയച്ച് യോഗി ആദിത്യനാഥ്.
കലാപത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ നേരത്തെ വീട് പൊളിക്കുമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ചയാണ് വന്‍ പൊലീസ് അകമ്പടിയോടെ ജില്ലാ ഭരണകൂടം ബുള്‍ഡോസറുമായി എത്തി വീട് പൊളിച്ച് നീക്കിയത്. സഹാറന്‍പൂരില്‍ ജൂണ്‍ 10ന് പ്രവാചകനിന്ദ ആരോപിച്ചു നടത്തിയ കലാപത്തിന്റെ ആസൂത്രകരായ രണ്ടു പേരുടെ വീടുകള്‍ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ജില്ലാ ഭരണകൂടം പൊളിച്ചിരുന്നു.
നൂപുര്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കുന്ന പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം പ്രയാഗ് രാജില്‍ വലിയ തോതില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പൊതു സ്വത്ത് നശിപ്പിക്കപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ജാവേദ് മുഹമ്മദ്. ജൂണ്‍ 10 വെള്ളിയാഴ്ച നടന്ന പ്രയാഗ് രാജ് അക്രമത്തെ തുടര്‍ന്ന് നേരത്തെ ജാവേദ് മുഹമ്മദിനെയും ഭാര്യയെയും ഒരു മകളെയും അറസ്റ്റ് ചെയ്തിരുന്നു.
ജാവേദ് മുഹമ്മദ് പ്രയാഗ് രാജ് അക്രമത്തിലെ പ്രധാന പ്രതിയാണെന്ന് പ്രയാഗ് രാജ് എസ്എസ്പി അജയ് കുമാര്‍ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ജാവേദ് മുഹമ്മദാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രയാഗ് രാജിലെ അടാലയില്‍ ചേരുവാന്‍ പ്രവര്‍ത്തകരോടും വിശ്വാസികളോടും ആഹ്വാനം ചെയ്തതും ജാവേദ് മുഹമ്മദാണ്. – കുമാര്‍ പറഞ്ഞു. വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നതിന് മുന്നോടിയായി പ്രയാഗ് രാജിലെ കരേലി പൊലീസ് സ്റ്റേഷനില്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.
ഇതുവരെ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രവാചക നിന്ദ ആരോപിച്ച് നടത്തിയ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 450 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രവര്ത്തകന് സെഷാന് റെഹ്മാനി, എ ഐഎംഐഎം ജില്ലാ പ്രസിഡന്റ് ഷാ ആലം, ഇടത് നേതാവ് ആശിഷ് മിത്തല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വാറന്റില്ലാതെയാണ് തന്റെ പിതാവിനെ ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്ന് മുന്‍ ജെഎന്‍യു വിദ്യാര്ത്ഥിേതാവ് അഫ്രീന് ഫാതിമ ആോപിച്ചു. സിഎഎ വിരുദ്ധ കലാപത്തില്‍ മുന്‍നിരയില്‍ നിന്ന വിദ്യാര്‍ത്ഥി നേതാവാണ് അഫ്രീന് ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: