ന്യൂദല്‍ഹി: മംഗോളിയന്‍ ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയില്‍ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പുകള്‍ മംഗോളിയയിലേക്ക് കൊണ്ടുപോകുന്നു. ആഘോഷത്തിന്റെ ഭാഗമായി 11 ദിവസത്തേക്കാണിത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ 25 പേര് അനുഗമിക്കും. തിരുശേഷിപ്പുകള്‍ ഇന്ന് മംഗോളിയയിലെത്തിക്കും. 14നാണ് ബുദ്ധപൂര്‍ണിമ.
രാജ്യത്ത് സൂക്ഷിക്കുന്ന ബുദ്ധന്റെ തിരുശേഷിപ്പുകളില്‍ നാലെണ്ണമാണ് മംഗോളിയയിലേക്ക് കൊണ്ടുപോകുന്നത്. ഇവ മംഗോളിയയിലെ ഗന്ധന്‍ ആശ്രമ പരിസരത്തുള്ള ബാത്സാഗന് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. മംഗോളിയ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ബുദ്ധ പൂര്‍ണിമയ്ക്കായി തിരുശേഷിപ്പുകള്‍ വിട്ടു നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റ തീരുമാനം നൂറ്റാണ്ടുകളായി ഇന്ത്യയുമായി സാംസ്കാരിക ആത്മീയ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് ഉണര്‍വേകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്ററിലാണ് തിരുശേഷിപ്പുകള്‍ മംഗോളിയയിലെത്തിക്കുക. മംഗോളിയന്‍ സാംസ്കാരിക മന്ത്രി സ്വീകരിക്കും. ഇവയോടൊപ്പം മംഗോളിയയില്‍ സൂക്ഷിക്കുന്ന തിരുശേഷിപ്പുകളും പ്രദര്‍ശിപ്പിക്കും. വന്‍ സുരക്ഷയാണ് ഇവയ്ക്കായി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് പ്രതിനിധികള്‍, മാധ്യമ സംഘം, നാഷണല്‍ മ്യൂസിയത്തില്‍ നിന്നുള്ള ടെക്നിക്കല്‍ സംഘം, ഇന്റര്‍ നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ പ്രതിനിധകള്‍, പ്രശസ്ത ഗായകനും ഇന്ത്യയിലെ മംഗോളിയയുടെ സാംസ്കാരിക സ്ഥാനപതിയുമായ മോഹിത് ചൗഹാന് എന്നിവരും സംഘത്തിലുണ്ട്. ഇതിനുമുമ്പ് 2012ലാണ് തിരുശേഷിപ്പുകള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയത്, ശ്രീലങ്കയിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: